Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



വീടിന്‍റെ പരിസരത്തും വീടിനകത്തും വച്ച്‌ 12 പ്രാവശ്യം പാമ്പ് കടിയേറ്റു ; 3 അണലിയുടെയും 4 മൂര്‍ഖന്‍പാമ്പിന്റെയും 5പ്രാവശ്യം ശങ്കുവരയന്‍ പാമ്പിന്റെയും കടികിട്ടി; ശ്രീക്കുട്ടിയെ കാണാന്‍ വാവ സുരേഷ് എത്തി

janmabhumi-ad

Digital Malayali Web Desk September 15, 2021, 05:07 p.m.

എല്‍ എല്‍ ബി അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ശ്രീക്കുട്ടിയെ വീടിനകത്തും പരിസരപ്രദേശങ്ങളിലും വെച്ച്‌ 12 തവണയാണ് പാമ്ബുകടിയേറ്റത്


കോട്ടയം: കുറവിലങ്ങാട് കളത്തൂര്‍ സ്വദേശിയായ ശ്രീക്കുട്ടി എന്ന് യുവതിക്ക് ജീവിതത്തില്‍ 12 തവണ പാമ്ബുകടിയേറ്റു. എല്‍ എല്‍ ബി അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ശ്രീക്കുട്ടിയെ വീടിനകത്തും പരിസരപ്രദേശങ്ങളിലും വെച്ച്‌ 12 തവണയാണ് പാമ്ബുകടിയേറ്റത്. പ്രശസ്ത പാമ്ബ് വിദഗ്ദ്ധനായ വാവാ സുരേഷ് കഴിഞ്ഞ ദിവസം ശ്രീക്കുട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. 

തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയിരിക്കുന്നത്. 

വാവ സുരേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

നമസ്കാരം
ഇന്ന്13 9 2021 അങ്ങനെ എന്‍്റെ ജീവിതത്തില്‍
ഒരു പ്രധാനപ്പെട്ട ദിവസം കൂടി ഇന്നൊരു പ്രധാനപ്പെട്ട വ്യക്തിയെ പരിചയപ്പെടാന്‍ കഴിഞ്ഞു കോട്ടയം ജില്ലയിലെ കുറവിലങ്ങാട് അടുത്ത് കളത്തൂര്‍ താമസിക്കുന്ന ശ്രീക്കുട്ടി എസ് എസ് നെ കാണുവാനും വിശേഷങ്ങള്‍ പങ്കു വെക്കാന്‍ കഴിഞ്ഞു കാരണം 12 പ്രാവശ്യം പാമ്ബുകടിയേറ്റ അപകട നില തരണം ചെയ്തു ആ വ്യക്തിത്വത്തെ കാണാന്‍ ഞാനും സ്നേക് മാസ്റ്റര്‍ ടീംഒരുമിച്ച്‌ പോയിരുന്നു സിബി സി ഡിയുടെയും ഷൈനി സി ബി യുടെയും മകളാണ് ശ്രീക്കുട്ടി എല്‍ എല്‍ ബി ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിയാണ് സ്വപ്ന മോളാണ് അനുജത്തി വീടിന്‍റെ പരിസരത്തും വീടിനകത്തും വച്ച്‌ 12 പ്രാവശ്യം പാമ്ബ് കടിയേറ്റു. മൂന്നു അണലിയുടെയും നാലു മൂര്‍ഖന്‍പാമ്ബിന്‍്റെയും അഞ്ച് പ്രാവശ്യം ശങ്കുവരയന്‍ പാമ്ബിന്‍്റെയും കടികിട്ടിയിട്ടുണ്ട് ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ശ്രീ കുട്ടിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കു എന്ന് വിശ്വസിക്കുന്നു
എന്‍്റെഎല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും
ശുഭദിനം നേരുന്നു
വാവ സുരേഷ്
 

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick