Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ജീവശ്വാസത്തിനായി പിടഞ്ഞ് അമ്മ : ജീവന്‍ നിലനിര്‍ത്തുന്നതിനായി കൃത്രിമശ്വാസം നല്‍കുന്ന മക്കള്‍; കരളലിയിക്കുന്ന കാഴ്ച

janmabhumi-ad

Digital Malayali Web Desk May 04, 2021, 01:20 p.m.

ആശുപത്രി സ്ട്രക്ചറില്‍ കിടക്കുന്ന അമ്മയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി മാറി മാറി വായിലൂടെ കൃത്രിമശ്വാസം നല്‍കുന്ന പെണ്‍മക്കളുടെ വിഡിയോ ആണ് പുറത്തുവന്നത്


ലക്‌നൗ: കൊവിഡിന്റെ രണ്ടാംവരവില്‍ പകച്ചിരിക്കുകയാണ് രാജ്യം. ജീവശ്വാസം കിട്ടാതെ മരിച്ചവര്‍ നിരവധിയാണ്. പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാനായി ബന്ധുക്കള്‍ പലവിധ വഴികളും തേടുകയാണ്.

ഇപ്പോഴിതാ ഉള്ളുലയ്ക്കുന്ന മറ്റൊരു ചിത്രമാണ് പുറത്തുവരുന്നത്. ആശുപത്രി സ്ട്രക്ചറില്‍ കിടക്കുന്ന അമ്മയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി മാറി മാറി വായിലൂടെ കൃത്രിമശ്വാസം നല്‍കുന്ന പെണ്‍മക്കളുടെ വിഡിയോ ആണ് പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ ബഹറൈച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യമാണിത്.  

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജില്ലാ കലക്ടര്‍ ഷാമ്പു കുമാര്‍ ആശുപത്രിയിലേക്ക് ഡോക്ടര്‍മാരുമായി എത്തി.

എന്നാല്‍ അപ്പോഴേക്കും ജീവശ്വാസം കിട്ടാതെ അമ്മ മരിച്ചിരുന്നു. ഇതേക്കുറിച്ച് ആശുപത്രി അധികൃതരോട് ചോദിച്ചപ്പോള്‍ ഓസ്‌കിജന്‍ ക്ഷാമം ഇല്ലയെന്നാണ് പറഞ്ഞത്. അമ്മയുടെ അവസ്ഥ അതീവ ഗുരുതരമായിരുന്നുവെന്നും വൈകാരികതയുടെ പുറത്താണ് മക്കള്‍ കൃത്രിമശ്വാസം നല്‍കിയതെന്നുമാണ് വിശദീകരണം. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick