Digital Malayali Web Desk June 23, 2022, 11:52 a.m.
കത്തോലിക്ക സഭയിലെ പരോഹിതനും സിസ്റ്റര്‍ക്കും കുറ്റം ചെയ്യാന്‍ എങ്ങനെ സാധിക്കുമെന്ന് ന്യായാധിപന്മാര് ചോദിക്കുന്നു.
കോഴിക്കോട്: സിസ്റ്റര്‍ അഭയ കൊലപാതകക്കേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്കിയഹൈകോടതി വിധി നിരാശാജനകമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. കേസിന്റെ തുടക്കം മുതല്‍ പലതരത്തിലുള്ള നീതി നിഷേധങ്ങള്‍ നാം കണ്ടതാണ്. ജോമോന് പുത്തന്‍പുരക്കല്‍ എന്ന വ്യക്തിയാണ് കേസ് മുന്നോട്ട് കൊണ്ടുപോയത്. കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങി ജയിലിലായിരിക്കുമ്ബോഴും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്വാധീനമുള്ള സംവിധാനം നിലവിലുണ്ടെന്നതാണ് ഹൈകോടതിയുടെ വിധി സൂചിപ്പിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു.
ആത്യന്തികമായി നീതികിട്ടുമെന്ന് നമ്മള് പ്രതീക്ഷിക്കുന്ന നീതിന്യായ പീഠങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള നീതി നിഷേധങ്ങള്‍ അനുഭവിക്കുമ്ബോള്‍ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടപ്പെടും. നിരാശയുടെ കാലമാണിത്.
പുരോഹിതന്മാരും സിസ്റ്റര്‍മാരും സ്വര്‍ഗത്തില്‍ ജീവിക്കുന്നവരെപ്പോലെയാണെന്ന വിശ്വാസം കേരളത്തില്‍ ഉണ്ടാക്കിവെച്ചിരുന്നു. കത്തോലിക്ക സഭയിലെ പരോഹിതനും സിസ്റ്റര്‍ക്കും കുറ്റം ചെയ്യാന്‍ എങ്ങനെ സാധിക്കുമെന്ന് ന്യായാധിപന്മാര് ചോദിക്കുന്നു. അവര്‍ വിശുദ്ധിയുടെ പരമോന്നത തലത്തിലാണെന്നും ഇവര്‍ക്ക് തെറ്റ് ചെയ്യാനാകില്ലെന്നും വാദിക്കുന്ന വക്കീലന്മാരെ കണ്ടിട്ടുണ്ട്.
പക്ഷേ, ഇവരുടെ വസ്ത്രത്തിനുള്ളില്‍ കൊലപാതകം, ക്രൂരത, അഴിമതി എല്ലാം നിറഞ്ഞു നല്‍കുന്നത് സത്യമാണ്. എത്രയോ ഘട്ടങ്ങള്‍ കേസ് അട്ടിമറിക്കാനും ഇല്ലാതാക്കാനും ശ്രമങ്ങള്‍ ഉണ്ടായി. ഈ സാഹചര്യത്തില്‍ നീണ്ടകാലത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്താനായത്. 28 വര്‍ഷം അവര്‍ ജയിച്ചു നിന്നെങ്കില്‍ അതിനു പിന്നില്‍ അവര്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. വളരെയധികം സങ്കടപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുണ്ടായിരിക്കുന്നത്.
തെളിവുകള്‍ ഇവര്‍ക്ക് അനുകൂലമാക്കി മാറ്റുകയാണ്. അനുകൂലമല്ലാത്ത തെളിവുകള്‍ കൂടി അനുകൂലമാക്കാന്‍ ഇവര്‍ വര്‍ഷങ്ങള്‍ പ്രയത്നിച്ചു. അതിന്റെ ഒരു ഘട്ടം കൂടി ഇവര്‍ വിജയിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാരനെ സംബന്ധിച്ച് വിധി നിരാശാജനകമാണ്. ഇനിയും അവര്‍ വിശുദ്ധ വസ്ത്രം ധരിച്ച് ആഹ്ലാദിച്ച് നടക്കട്ടെ എന്നായിരിക്കും നീതി പീഠം ആഗ്രഹിക്കുന്നതെന്നും ലൂസി കളപ്പുരക്കല്‍ പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.