Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ പയസ് ടെൻത് കോൺവന്റ് ടെറസിൽ വച്ച് രണ്ടുവൈദികരെ കണ്ടിരുന്നു എന്ന് ഏകദൃക്‌സാക്ഷി അടയ്ക്ക രാജു തനിക്ക് മൊഴി നൽകി ; അന്വേഷണം പ്രതികളിലേക്കെത്തിച്ചത് നാർക്കോ ടെസ്റ്റ് ; സിബിഐ ഡിവൈഎസ്‌പി അഗർവാളിന്റെ മൊഴി

janmabhumi-ad

Digital Malayali Web Desk October 28, 2020, 11:03 a.m.

അഭയ കൊല്ലപ്പെട്ട ഏക ദൃക്സാക്ഷിയായായ മൂന്നാം സാക്ഷി അടയ്ക്ക രാജു സംഭവ ദിവസം പുലർച്ചെ പയസ് ടെന്റ് കോൺവെന്റിലെ ടെറസിൽ വച്ച് രണ്ടു വൈദികരെ കണ്ടിരുന്നു എന്ന് അടയ്ക്ക രാജു തനിക്ക് മൊഴി നൽകിയിരുന്നുവെന്നും


തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസ് പ്രതികളെ പിടിക്കാൻ നാർക്കോ അനാലിസിസ് ടെസ്റ്റിലൂടെയാണ് കഴിഞ്ഞതെന്ന് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായ ആർ.കെ. അഗർവാൾ പറഞ്ഞു. ഡൽഹി യൂണിറ്റിലെ ഡിവൈ.എസ്.പിയായിരുന്ന അഗർവാൾ സാക്ഷി വിസ്താരത്തിനിടെയാണ് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്. സനിൽ കുമാറിനോട് ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രതികളുടെ രേഖാമൂലമുള്ള സമ്മതപത്രത്തോടു കൂടി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടെ അനുമതി ഉത്തരവ് പ്രകാരമാണ് ശാസ്ത്രീയ പരിശോധനകൾ നടത്തിയതെയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി നൽകി. പ്രോസിക്യൂഷൻ ഭാഗം നാൽപത്തിയൊന്നാം സാക്ഷിയായാണ് ആർ. കെ. അഗർവാൾ സി .ബി .ഐ കോടതിയിൽ മൊഴി നൽകിയത്. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, രണ്ടാം പ്രതി സിസ്റ്റർ. സ്റ്റെഫി എന്നിവർ പരിശോധനക്ക് സമ്മതമാണെന്ന് സി ബി ഐ ക്ക് മുൻകൂറായി സ്വമേധയാ ഒപ്പിട്ട് നൽകിയ സമ്മതപത്രങ്ങൾ , അതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സിജെഎം കോടതി പുറപ്പെടുവിച്ച ശാസ്ത്രീയ പരിശോധന ഉത്തരവ് എന്നിവ പ്രോസിക്യൂഷൻ ഭാഗം രേഖകളായി അക്കമിട്ട് സിബിഐ കോടതി തെളിവിൽ സ്വീകരിച്ചു.

നാർക്കോ പരിശോധന സംബന്ധിച്ച ചോദ്യങ്ങൾ ഹൈക്കോടതി വിലക്കിയിരിക്കുന്നതിനാൽ ഇതുസംബന്ധിച്ച് കൂടുതൽ ചോദ്യങ്ങളോ മറ്റ് വിവരങ്ങളോ ചോദിക്കാൻ പ്രോസിക്യൂഷനെ അനുവദിക്കരുതെന്ന് പ്രതി ഭാഗം ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. ആർ.കെ. അഗർവാളായിരുന്നു പ്രതികളെ നാർക്കോ അനാലിസിസിന് വിധേയരാക്കാൻ ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. നിർണായക സാക്ഷിയായിരുന്ന മോഷ്ടാവ് അടയ്‌ക്കാരാജുവിന്റെ മൊഴി എടുത്തതും അഗർവാളായിരുന്നു.

 അഭയ കൊല്ലപ്പെട്ട ഏക ദൃക്സാക്ഷിയായായ മൂന്നാം സാക്ഷി അടയ്ക്ക രാജു സംഭവ ദിവസം പുലർച്ചെ പയസ് ടെന്റ് കോൺവെന്റിലെ ടെറസിൽ വച്ച് രണ്ടു വൈദികരെ കണ്ടിരുന്നു എന്ന് അടയ്ക്ക രാജു തനിക്ക് മൊഴി നൽകിയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആയ ആർ .കെ അഗർവാൾ മൊഴി നൽകി.

മറ്റൊരു പ്രധാന സാക്ഷിയായ സഞ്ജു പി. മാത്യൂവിന്റെ മൊഴി രേഖപ്പെടുത്തിയ മുൻ എസ്.പി വർക്കിയെയും കോടതി സാക്ഷിയായി വിസ്തരിച്ചു. എന്നാൽ കേസിന്റെ വിസ്താര വേളയിൽ സി.ബി.ഐ ഭീഷണിപ്പെടുത്തിയാണ് മൊഴി എടുത്തതെന്ന് പറഞ്ഞ് സഞ്ജു കൂറുമാറിയിരുന്നു. മൊഴി കോടതിയിൽ മാറ്റി പറഞ്ഞ സഞ്ജുവിനെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സി.ബി.ഐക്ക് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം.നവാസ് കോടതിയിൽ ഹാജരായി.

1992 മാർച്ച് 27 നാണ് അഭയ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് ഇപ്പോൾ വിചാരണ നേരിടുന്ന പ്രതികൾ. പ്രതികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് കോംപ്രമൈസിങ് പൊസിഷനിൽ കിടക്കുന്നത്, വെളുപ്പിന് പരീക്ഷക്ക് പഠിക്കാനായി സെല്ലാർ അടുക്കളയിലെ ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുക്കാൻ വന്ന, അഭയ കാണാനിയായതായും സംഭവം പുറം ലോകമറിയുമെന്ന് ഭയന്ന് കൈക്കോടാലി കൊണ്ട് പുറം തലയിലടിക്കുകയും ബോധരഹിതയായി വീണ അഭയയെ പ്രതികൾ കൊലക്കുറ്റത്തിൽ നിന്ന് ഉണ്ടാകാനിടയുള്ള ശിക്ഷയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ വലിച്ചിഴച്ച് കൊണ്ടു പോയി കോംപൗണ്ടിലെ കിണറ്റിൽ എറിഞ്ഞ് ആത്മഹത്യയാക്കി മാറ്റി തെളിവ് നശിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. കേസ് വിചാരണ ബുധനാഴ്ചയും തുടരും.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick