Digital Malayali Web Desk November 18, 2020, 12:13 a.m.
ആദ്യം കേസ് ചാര്‍ജ് ചെയ്ത സിബിഐക്ക് വേണ്ടിയുള്ള പ്രോസിക്യൂഷന് ഭാഗം വാദം കേള്‍ക്കും. ആ വാദം പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണ് പ്രതിഭാഗം വാദം കോടതി കേള്‍ക്കുന്നത്
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രോസിക്യൂഷന് ഭാഗം അന്തിമവാദം ഇന്ന് മുതല്‍ ആരംഭിക്കും. തിരുവനന്തപുരം സിബിഐ കോടതിയാണ് വാദം കേള്‍ക്കുന്നത്. അതേസമയം ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 234 പ്രകാരമാണ് സെഷന്‍സ് കേസില്‍ കോടതി പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കേള്‍ക്കുന്നത്.
ആദ്യം കേസ് ചാര്‍ജ് ചെയ്ത സിബിഐക്ക് വേണ്ടിയുള്ള പ്രോസിക്യൂഷന് ഭാഗം വാദം കേള്‍ക്കും. ആ വാദം പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണ് പ്രതിഭാഗം വാദം കോടതി കേള്‍ക്കുന്നത്.
1992 മാർച്ച് 27ന്. കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെൻത് കോൺവെന്റ് കിണറിൽ പത്തൊമ്പതുകാരിയായ സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടറിഞ്ഞത്.
009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു.
ന്നാല്, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.
അതേസമയം ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 233 പ്രകാരം പ്രതിഭാഗം തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് 234 പ്രകാരമുള്ള അന്തിമവാദം കേള്‍ക്കുന്നത്. എന്നാലിവിടെ പ്രതിഭാഗം സാക്ഷികളോ രേഖകളോ ഹാജരാക്കിയിട്ടില്ല. ഒരു സാക്ഷിയെ വിസ്തരിക്കാന്‍ ഹര്‍ജി ഫയല്‍ ചെയ്ത് കോടതി സമന്‍സ് ഉത്തരവ് പുറപ്പെടുവിച്ച ശേഷം പ്രതികള്‍ തന്നെ പിന്മാറി സാക്ഷിയെ വിസ്തരിക്കാതെ ഒഴിവാക്കുകയായിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.