Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



'നിങ്ങളെക്കാള്‍ വലിയ അശ്ലീലം ഈ ഭൂമിയില്‍ ഉണ്ടാവില്ല; അവള്‍ പിഴ ആണെന്ന് സമൂഹമാധ്യമങ്ങളില്‍ നിങ്ങള്‍ ഛര്‍ദ്ദിച്ചുകൊണ്ടേ ഇരിക്കും'; ഭാവനയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വിമശനവുമായി സിന്‍സി അനില്‍

janmabhumi-ad

Digital Malayali Web Desk September 27, 2022, 01:00 a.m.

ദുബായിയില്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയപ്പോള്‍ ഭാവന ധരിച്ച വസ്ത്രത്തിനെതിരെയാണ് ചിലര്‍ രംഗത്തെത്തിയത്


കൊച്ചി. നടി ഭാവനയ്ക്കെതിരായി നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ രൂക്ഷവിമശനവുമായി സിൻസി അനിൽ. വിമർശനം ഉന്നയിച്ചയാളുടെ പേരെടുത്ത് പറയാതെയാണ് സിൻസിയുടെ മറുപടി കൊടുത്തിരിക്കുന്നത്.

'അവള്‍ പിഴ ആണെന്നും അഴിഞ്ഞാട്ടക്കാരി ആണെന്നും സമൂഹമാധ്യമങ്ങളില്‍ നിങ്ങള്‍ ഛര്‍ദ്ദിച്ച്‌ കൊണ്ടേ ഇരിക്കും. വാങ്ങിയ അച്ചാരത്തിന്റെ നന്ദി കാണിക്കണമല്ലോ.നിങ്ങള്‍ തുടര്‍ന്നോളൂ. പക്ഷെ,അവളുടെ മുഖം കാണുമ്ബോള്‍ അഭിമാനം കൊണ്ട് നിറയുന്ന മനുഷ്യ ഹൃദയങ്ങള്‍ ഇവിടെ ഉള്ളിടത്തോളം കാലം അവള്‍ ഇങ്ങനെ ജയിച്ചു തന്നെ നില്കും',സിന്‍സി അനില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദുബായിയില്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയപ്പോള്‍ ഭാവന ധരിച്ച വസ്ത്രത്തിനെതിരെയാണ് ചിലര്‍ രംഗത്തെത്തിയത്. ടോപ്പിനിടയില്‍ ഭാവന വസ്ത്രം ധരിച്ചില്ലെന്നതാണ് ആക്ഷേപം ഇതിനെതിരെ നടിയും രംഗത്തെത്തിയിരുന്നു. ടോപിന് താഴെ ധരിച്ചിരിക്കുന്നത് ശരീരത്തിന്റെ നിറമുള്ള വസ്ത്രമാണെന്നും അതും പുതിയ ടോപ്പിന്റെ ഭാഗം തന്നെയാണെന്നും ഭാവന വ്യക്തമാക്കിയിരുന്നു. എന്ത് കിട്ടിയാലും തന്നെ ആക്ഷേപിക്കാന്‍ വരുന്ന ചിലരുണ്ടെന്നും അവര്‍ക്ക് തന്നെ അസഭ്യം പറയുന്നതിലും പരിഹസിക്കുന്നതിലുമാണ് താത്പര്യം അവര്‍ക്ക് അതില്‍ സന്തോഷം ലഭിക്കുന്നെങ്കില്‍ ആയിക്കോട്ടെയെന്നും നടി പറഞ്ഞിരുന്നു.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചുവരുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തിലെ നടന്‍. 2017 ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ ആയിരുന്നു നടിയുടെ അവസാന മലയാള സിനിമ.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

നിങ്ങള്‍ ചെയ്യുന്നത് തുടര്‍ന്നു കൊണ്ടേ ഇരിക്കുക.

പറ്റാവുന്നത്ര അപമാനിച്ചു കൊണ്ടേ ഇരിക്കുക..

ഭര്‍ത്താവോ സ്വന്തം മക്കളോ തിരിഞ്ഞു നോക്കാത്ത നിങ്ങള്‍ക്ക് ‌ അവളുടെ ചലനങ്ങള്‍ പോലും അലോസരമുണ്ടാക്കും..

കാരണം മറ്റൊന്നുമല്ല.. തന്റെ ജീവിതത്തില്‍ നല്ലതൊന്നും പറയാനില്ലാത്തതിന്റെ നല്ല കടുത്ത അസൂയ. അത് തന്നെയാണ്.

ഒരു അസൂയ മൂത്ത് ഭ്രാന്ത് പിടിച്ച സ്ത്രീയുടെ ജല്‍പനം മാത്രമല്ല ഇതെന്നും നല്ല ബോധ്യമുണ്ട്..

അവളുടെ നോട്ടത്തിലും ചിരിയിലും വസ്ത്രധാരണത്തിലും നിങ്ങള്ക്ക് അശ്ലീലം തോന്നും.കാരണം മലയാളികള്‍ കണ്ടിടത്തോളം കെട്ടിടത്തോളം നിങ്ങളെക്കാള്‍ വലിയ അശ്ലീലം ഈ ഭൂമിയില്‍ ഉണ്ടാവില്ല.

സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരത്തിനു കാത്തിരിക്കുന്ന നിങ്ങള്ക്ക് അവളുടെ വിജയങ്ങള്‍ കാണുമ്ബോള്‍ മുഖം വലിഞ്ഞു മുറുകും.

അവള്‍ പിഴ ആണെന്നും അവള്‍ അഴിഞ്ഞാട്ടക്കാരി ആണെന്നും സമൂഹമാധ്യമങ്ങളില്‍ നിങ്ങള്‍ ശര്ധിച്ചു കൊണ്ടേ ഇരിക്കും..

വാങ്ങിയ അച്ചാരത്തിന്റെ നന്ദി കാണിക്കണമല്ലോ.നിങ്ങള്‍ തുടര്‍ന്നോളൂ.

പക്ഷെ.അവളുടെ മുഖം കാണുമ്ബോള്‍ അഭിമാനം കൊണ്ട് നിറയുന്ന മനുഷ്യഹൃദയങ്ങള്‍ ഇവിടെ ഉള്ളിടത്തോളം കാലം അവള്‍ ഇങ്ങനെ ജയിച്ചു തന്നെ നില്കും...

എവിടുന്നൊക്കെ ആരൊക്കെ തോല്പിക്കാന്‍ ശ്രമിച്ചാലും തോല്‍പിച്ചു കളഞ്ഞാലും അവള്‍ ജയിച്ചു കൈയ്യടി വാങ്ങിയത് ഓരോ മനുഷ്യന്റെയും ഹൃദയത്തിലാണ്.

എന്നും അഭിമാനമായവളെ. നിന്നോടാണ്. 👇👇👇👇

ഞാന്‍ കണ്ടിട്ടുള്ള സ്ത്രീകളില്‍ ഏറ്റവും കരുത്തുറ്റ പോരാളി നീയാണ് കുഞ്ഞേ.

ഇവിടുത്തെ "മനുഷ്യര്‍" എല്ലാം എന്നും നിന്നോടൊപ്പം തന്നെയാണ്.❤

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick