Digital Malayali Web Desk May 26, 2023, 11:46 p.m.
സിദ്ദിഖിനെ കൊന്ന് മൃതദേഹം രണ്ടായി വെട്ടിമുറിച്ച് കൊക്കയില്‍ തള്ളിയ കേസില്‍ ഹോട്ടല്‍ ജീവനക്കാരനും കൂട്ടാളികളും അടക്കം മൂന്നുപേരാണ് പിടിയിലായത്
കോഴിക്കോട്: തിരൂരില്‍നിന്നു കാണാതായ വ്യാപാരി, കോഴിക്കോട് ഹോട്ടല്‍ നടത്തുന്ന തിരൂര്‍സ്വദേശി സിദ്ദീഖിന്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സിദ്ദിഖിന്റെ തലയില്‍ അടിയേറ്റ പാടുണ്ടെന്നും മരിച്ച ശേഷം ശരീരം വെട്ടിമുറിച്ചുവെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്‌ട്രിക് കട്ടര്‍ ഉപയോഗിച്ചാണ് കാലുകള്‍ മുറിച്ച് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പോസ്റ്റുമോര്‍ട്ടത്തായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഫോറന്‍സിക് സര്‍ജന്റെ നിര്‍ദേശം പ്രകാരം പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പായി എക്സേറേ എടുത്തിട്ടുണ്ട്. ഏതുതരം ആയുധങ്ങള്‍ ഉപയോഗിച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്, എല്ലുകളുടെ സ്ട്രെക്ച്ചറില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ തുടങ്ങിയവ അറിയുന്നതിനായാണ് പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പായി എക്സ്റേ എടുത്തത്
സിദ്ദിഖിനെ കൊന്ന് മൃതദേഹം രണ്ടായി വെട്ടിമുറിച്ച് കൊക്കയില്‍ തള്ളിയ കേസില്‍ ഹോട്ടല്‍ ജീവനക്കാരനും കൂട്ടാളികളും അടക്കം മൂന്നുപേരാണ് പിടിയിലായത്. ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയും സുഹൃത്തുക്കളായ ഫര്‍ഹാന, ആഷിഖ് എന്നിവര്‍ ചേര്‍ന്നാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ച് കൊലപാതകം നടത്തിയത്. തുടര്‍ന്ന് മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി കൊക്കയില്‍ വലിച്ചെറിഞ്ഞു. അട്ടപ്പാടി ചുരത്തില്‍ ഒൻപതാം വളവിലെ കൊക്കയില്‍ നിന്നാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്. മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കമുണ്ടായിരുന്നു.
സിദ്ദിഖിനെ ആസൂത്രിതമായി കോഴിക്കോട്ടെ ഹോട്ടല്‍ മുറിയിലെത്തിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.