Digital Malayali Web Desk May 26, 2023, 11:07 a.m.
മൃതദേഹം രണ്ടായി മുറിച്ച് രണ്ട് ബാഗുകളിലാക്കുകയായിരുന്നു. ഒരു ബാഗില്‍ അരയ്ക്ക് മുകളിലേയ്ക്കുള്ള ഭാഗവും മറ്റേതില്‍ അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്.
പാലക്കാട്: ഒളവണ്ണയിലെ റെസ്‌റ്റോറൻ്റ് ഉടമ തിരൂര്‍ സ്വദേശി സിദ്ദിഖിന്റെ(58) മൃതദേഹാവശിഷ്ടങ്ങളടങ്ങിയ ട്രോളി ബാഗുകള്‍ പൊലീസ് കണ്ടെടുത്തു.ശരീരം നേര്‍പകുതിയായി മുറിച്ച് രണ്ട് ട്രോളി ബാഗുകളിലാക്കിയാണ് പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ചത്. അട്ടപ്പാടി ചുരം ഒൻപതാം വളവിനു സമീപത്തു നിന്നാണ് രണ്ട് ബാഗുകളും കണ്ടെടുത്തത്.
മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
മൃതദേഹം രണ്ടായി മുറിച്ച് രണ്ട് ബാഗുകളിലാക്കുകയായിരുന്നു. ഒരു ബാഗില്‍ അരയ്ക്ക് മുകളിലേയ്ക്കുള്ള ഭാഗവും മറ്റേതില്‍ അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്.
മലപ്പുറം എസ്‌പി സുജിത് ദാസ് ചുരത്തിലെത്തി. ഈ മാസം 18നും 19നും ഇടയ്ക്കാണ് മരണം നടന്നത്. അതിനാല്‍ മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആഷിഖ് എന്നയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രോളി ബാഗുകള്‍ കിടന്ന സ്ഥലം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് സുജിത് ദാസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ മൂന്നുപേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ആഷിഖിനെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലി, സുഹൃത്ത് ഫര്‍ഹാന എന്നിവരാണ് പിടിയിലായത്. ഇവരെ ട്രെയിൻ മാര്‍ഗം തിരൂര്‍ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഹോട്ടലുടമയായ സിദ്ദിഖിന്റെ കൊലപാതകം നടന്നത് മെയ് 18നും 19നും ഇടയിലെന്ന് മലപ്പുറം എസ് പി സുജിത്ത് ദാസ് പറഞ്ഞു . കൊലയ്ക്ക് കാരണം വ്യക്തി വിരോധമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.