Digital Malayali Web Desk January 24, 2023, 08:42 a.m.
കാറിലെത്തിയ അക്രമി സംഘമാണ് വെടിയുതിര്‍ത്തത്. വെടിവെയ്പ്പിനു ശേഷം കാറില്‍ രക്ഷപ്പെട്ട അക്രമിസംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി.
ലോവ : യുഎസിൽ മൂന്നിടത്ത് ഉണ്ടായ വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടു. യുഎസിലെ അയോവയിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാറിലെത്തിയ അക്രമി സംഘമാണ് വെടിയുതിര്‍ത്തത്. വെടിവെയ്പ്പിനു ശേഷം കാറില്‍ രക്ഷപ്പെട്ട അക്രമിസംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി. ആക്രമണം ടാര്‍ഗറ്റഡ് അറ്റാക്കാണെന്ന് പൊലീസ് സൂചിപ്പിച്ചു.
അതിനിടെ കാലിഫോര്‍ണിയയിലെ ഹാഫ്മൂണ്‍വേ എന്ന സ്ഥലത്ത് മറ്റൊരു വെടിവെയ്പ് ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇവിടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കാലിഫോര്‍ണിയയില്‍ നിന്നും 28 മൈല്‍ അകലെയാണ് വെടിവെയ്പുണ്ടായിട്ടുള്ളത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.