Digital Malayali Web Desk April 02, 2023, 04:41 p.m.
മസാജ് സെന്ററും ഓഡിഷനും തമ്മിലുള്ള ബന്ധം എനിക്ക് മനസിലായില്ല
കരിയറിന്റെ തുടക്കത്തിൽ നേരിട്ട ‘കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി റിയാലിറ്റി ഷോയായ ‘ബിഗ് ബോസ്’ സീസൺ 16 താരം ശിവ് താക്കറെ. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും നഗരത്തിലെ ഇരപിടിയന്മാരെ പേടിക്കണമെന്ന് മുംബൈയിലെത്തിയതിന് ശേഷമാണ് താൻ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
‘ഒരിക്കല്‍ ആറം നഗറില്‍ ഒരു ഓഡിഷനു പോയപ്പോള്‍ അയാളെന്നെ ബാത്റൂമിലേക്ക് കൊണ്ടുപോയി. ഇവിടെ മസാജ് സെന്ററുണ്ടെന്ന് പറഞ്ഞു അയാള്‍. മസാജ് സെന്ററും ഓഡിഷനും തമ്മിലുള്ള ബന്ധം എനിക്ക് മനസിലായില്ല. ഓഡിഷനുശേഷം ഇവിടെവരെ വരൂ. വര്‍ക്കൗട്ടും ചെയ്യാമെന്നും അയാള്‍ പറഞ്ഞു.’
താന്‍ ഉടന്‍ സ്ഥലംവിടുകയാണ് ചെയ്തതെന്നും 33കാരന്‍ പറയുന്നു. അയാളൊരു കാസ്റ്റിങ് ഡയരക്ടറാണ്. അതിനാല്‍, കൂടുതല്‍ കുഴപ്പത്തിന് നിന്നില്ല. ഞാന്‍ സല്‍മാന്‍ ഖാനൊന്നുമല്ല. എന്നാല്‍, ‘കാസ്റ്റിങ് കൗച്ചി’ന്റെ കാര്യത്തില്‍ ആണും പെണ്ണും തമ്മില്‍ വ്യത്യാസമില്ലെന്ന് തിരിച്ചറിഞ്ഞെന്നും ശിവ് കൂട്ടിച്ചേര്‍ത്തു
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.