Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


നെഹ്‌റു-ഗാന്ധി കുടുംബം സൃഷ്ടിച്ച വ്യവസ്ഥകള്‍ മൂലമാണ്​ ഇന്ത്യ നിലനില്‍ക്കുന്നത്​, ചെറിയ രാജ്യങ്ങളുടെ പോലും സഹായം ഇരുകൈകളും നീട്ടി വാങ്ങിയിട്ടും 20,000 കോടി രൂപയുടെ സ്വപ്​നപദ്ധതി നിര്‍ത്തിവെക്കുന്നില്ല; കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച്‌ ശിവസേന

janmabhumi-ad

Digital Malayali Web Desk May 08, 2021, 06:12 p.m.

മുന്‍ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, മന്‍‌മോഹന്‍ സിങ്​ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ സൃഷ്​ടിച്ച സംവിധാനങ്ങളാണ്​ ഈ ദുഷ്‌കരമായ സമയത്തും രാജ്യത്തെ അതിജീവിക്കാന്‍ സഹായിക്കുന്നത്


മുംബൈ: ഈ കോവിഡ് കാലത്ത് രാജ്യം അതിജീവിക്കുന്നത് നെഹ്രു-ഗാന്ധി കുടുംബം മൂലമാണെന്ന് വ്യക്തമാക്കിയുംകോടികള്‍ പൊടിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാറി​െന്‍റ സെന്‍ട്രല്‍ വിസ്​ത പദ്ധതിക്കെതിരെയും ശിവസേന മുഖപത്രമായ സാമ്‌ന. ഇന്ത്യയെ സഹായിക്കാന്‍ ചെറിയ അയല്‍രാജ്യങ്ങള്‍ വരെ മുന്നോട്ടുവരുമ്ബോള്‍ മോദി സര്‍ക്കാര്‍ ബൃഹത് കോടികള്‍ ചെലവിട്ടുള്ള സെന്‍ട്രല്‍ വിസ്ത പ്രൊജക്‌ട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും  സാമ്​നയുടെ എഡിറ്റോറിയില്‍ ചൂണ്ടിക്കാട്ടുന്നു. 

മുന്‍ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, മന്‍‌മോഹന്‍ സിങ്​ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ സൃഷ്​ടിച്ച സംവിധാനങ്ങളാണ്​ ഈ ദുഷ്‌കരമായ സമയത്തും രാജ്യത്തെ അതിജീവിക്കാന്‍ സഹായിക്കുന്നതെന്നും എഡിറ്റോറിയല്‍ വ്യക്​തമാക്കി.

'കൊറോണ വൈറസ് രാജ്യത്ത് അതിവേഗം വ്യാപിക്കുന്നതിനാല്‍ ഇന്ത്യയില്‍നിന്ന് ലോകത്തിന് തന്നെ ഭീഷണിയുണ്ടെന്ന് യുനിസെഫ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്​. കോവിഡിനെതിരായ പോരാട്ടത്തില്‍ പരമാവധി രാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു. ബംഗ്ലാദേശ് 10,000 റെംഡെസിവിര്‍ കുപ്പികള്‍ അയച്ചപ്പോള്‍ ഭൂട്ടാന്‍ മെഡിക്കല്‍ ഓക്സിജന്‍ നല്‍കി. നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക എന്നിവയും 'ആത്​മനിര്‍ഭര്‍' ഇന്ത്യക്ക്​ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നിട്ടും മോദി സര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്​തയുടെ പേരില്‍ ധൂര്‍ത്ത്​ തുടരുകയാണ്​.

നെഹ്‌റു-ഗാന്ധി കുടുംബം സൃഷ്ടിച്ച വ്യവസ്ഥകള്‍ കാരണമാണ്​ ഇന്ത്യ ഇപ്പോള്‍ നിലനില്‍ക്കുന്നത്​. പല ദരിദ്ര രാജ്യങ്ങളും ഇന്ത്യക്ക്​ സഹായം വാഗ്ദാനം ചെയ്യുന്നു. നേരത്തെ പാകിസ്ഥാന്‍, റുവാണ്ട, കോംഗോ തുടങ്ങിയ രാജ്യങ്ങള്‍ മറ്റുള്ളവരുടെ സഹായം തേടിയിരുന്നു. മോദി സര്‍ക്കാറി​െന്‍റ തെറ്റായ നയങ്ങള്‍ കാരണം ഇന്ത്യ ഇപ്പോള്‍ ആ അവസ്ഥയിലൂടെയാണ്​ കടന്നുപോകുന്നത്​.അയല്‍പ്പക്കത്തുള്ള ചെറിയ രാജ്യങ്ങളുടെ പോലും സഹായം ഇരുകൈകളും നീട്ടി വാങ്ങുകയാണ് 

ദരിദ്ര രാജ്യങ്ങള്‍ ഇന്ത്യയെ തങ്ങളുടേതായ രീതിയില്‍ സഹായിക്കുന്നുണ്ടെങ്കിലും 20,000 കോടി രൂപ ചെലവഴിച്ചുള്ള സെന്‍ട്രല്‍ വിസ്തയെന്ന സ്വപ്​നപദ്ധതി നിര്‍ത്തിവെക്കാന്‍ തയാറാകാത്തതില്‍ ആര്‍ക്കും ഖേദമില്ലാത്തത്​ ആശ്ചര്യമാണ്​.

കോവിഡി​െന്‍റ മൂന്നാം തരംഗം കൂടുതല്‍ കഠിനമാകുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിട്ടുണ്ട്​. ഇതിനെതിരെ പോരാടുന്നതിന്​ പകരം പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയെ ഒതുക്കാനുള്ള പ്രയ്​തനത്തിലാണ്​ ബി.ജെ.പി സര്‍ക്കാര്‍. സൂക്ഷ്​മബോധവും ദേശീയവാദിയുമായ ഒരു സര്‍ക്കാര്‍ രാഷ്​ട്രീയ നേട്ടങ്ങളെക്കുറിച്ച്‌ ചിന്തിക്കാതെ പകര്‍ച്ചവ്യാധിയെ പരാജയപ്പെടുത്താനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ദേശീയ സമിതി രൂപീകരിക്കണം.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ആരോഗ്യ മന്ത്രാലയത്തി​െന്‍റ ചുമതല നല്‍കണമെന്നാണ്​ ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രയാപ്പെട്ടത്​. നിലവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പൂര്‍ണമായും പരാജയപ്പെട്ടു എന്നതി​െന്‍റ തെളിവാണിത്.

കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കോവിഡ്​ മരണങ്ങളാണ്​ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്​തത്​. ആഗോളതലത്തില്‍ സജീവമായ അഞ്ച് രോഗികളില്‍ ഒരാള്‍ ഇന്ത്യയിലാണ്. വൈറസ് മൂലമുള്ള മരണത്തി​െന്‍റ കാര്യത്തില്‍ ഇന്ത്യ അമേരിക്കയെയും ബ്രസീലിനെയും പിന്നിലാക്കി. ലോകം ഇപ്പോള്‍ ഇന്ത്യയെ ഭയപ്പെടുകയാണ്​. നിരവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍​ ഇന്ത്യയിലേക്കുള്ള പോകുന്നത്​ തടഞ്ഞിട്ടുണ്ട്​. ഇതെല്ലാം രാജ്യത്തി​െന്‍റ സാമ്ബത്തിക ബാധ്യത വര്‍ധിപ്പിക്കുന്നു.

പണ്ഡിറ്റ് നെഹ്‌റു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു, മന്‍‌മോഹന്‍ സിങ്​ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ കൊണ്ടവുന്ന വികസന പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കിയ പദ്ധതികള്‍, അത്​ നല്‍കിയ ആത്​മവിശ്വാസം എന്നിവ കാരണമാണ്​ രാജ്യം ഇപ്പോഴും അതിജീവിക്കുന്നത്​. മഹാമാരിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ പ്രധാനമന്ത്രി വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്​. ഒപ്പം രാഷ്ട്രീയേതര ദേശീയതയെക്കുറിച്ച്‌ ചിന്തിക്കേണ്ടതുമാണ്. സാമ്​നയുടെ എഡിറ്റോറിയല്‍ വ്യക്​തമാക്കുന്നു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തില്‍ ലോകം ഭയക്കണമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയ കാര്യവും സേനയുടെ പത്രംചൂണ്ടിക്കാട്ടി

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick