Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



വിമത എംഎല്‍എമാരെ അയോഗ്യരാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തരുത്; സുപ്രീം കോടതിയെ സമീപിച്ച് ശിവസേന, ഹര്‍ജി ഇന്ന് വൈകിട്ട് പരിഗണിക്കും

janmabhumi-ad

Digital Malayali Web Desk June 29, 2022, 12:13 p.m.

വിമത എംഎല്‍എമാരെ അയോഗ്യരാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തരുത്; സുപ്രീം കോടതിയെ സമീപിച്ച് ശിവസേന, ഹര്‍ജി ഇന്ന് വൈകിട്ട് പരിഗണിക്കും


മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധിക്കിടെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് ഉദ്ദവ് താക്കറെ സർക്കാർ. ഗവര്‍ണറുടെ നീക്കം ചട്ടവിരുദ്ധമെന്നാരോപിച്ച് ചീഫ് വിപ്പ് സുനിൽ പ്രഭുവാണ് അവധിക്കാല ബഞ്ചിനു മുന്നില്‍ ഹര്‍ജി നല്‍കിയത്. മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ് നിർത്തിവയ്ക്കണം എന്ന് മുഖ്യമന്ത്രി  ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.

ഇന്നു തന്നെ ഹർജി കേൾക്കണം എന്ന് ശിവസനേയുടെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി അഭ്യര്‍ത്ഥിച്ചു.എങ്ങനെ രേഖകൾ കാണാതെ പരിഗണിക്കാനാകും എന്ന് കോടതി ചോദിച്ചു.ശിവസേന നീക്കത്തെ എതിർത്ത് വിമത എംഎൽഎമാരും കോടതിയെ സമീപിച്ചു. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നിര്‍ദ്ദേശിക്കാന്‍ ഗവർണ്ണർക്ക് അവകാശമുണ്ടെന്ന് വിമത എംഎൽഎമാർ വ്യക്തമാക്കി.തുടര്‍ന്ന് ഇന്ന് വൈകിട്ട് 5 മണിക്ക്  കേസ്  പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

16 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ ആവശ്യം ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ മുമ്പിൽ നിൽക്കെ അവിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനെതിരെയാണ് മഹാവികാസ് അഘാഡി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണർ ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ ഒരു തീരുമാനം ഉണ്ടാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സാധിക്കില്ലെന്ന് ശിവസേന ചീഫ് വിപ്പ് സുനിൽ പ്രഭു സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി. കേസ് അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി വൈകിട്ട് അഞ്ച് മണിക്ക് സുപ്രീം കോടതി പരിഗണിക്കും. മഹാവികാസ് അഘാഡി സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാൽ മഹാരാഷ്ട്രയിൽ ഉദ്ദവ് സർക്കാരിന്റെ കാലാവധി വീണ്ടും നീട്ടിക്കിട്ടും. എന്നാൽ ഇവ രണ്ടും രണ്ട് വിഷയമായി സുപ്രീം കോടതി പരിഗണിച്ചാൽ ഉദ്ദവ് താക്കറെ സർക്കാരിന് അത് തിരിച്ചടിയാകും. മഹാവികാസ് അഘാഡി സർക്കാരിൽ നിന്ന് ശിവസേന വിട്ടു നിൽക്കാതെ പിന്തുണ നൽകില്ലെന്ന് വിമത എംഎൽഎമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

 

  • Tags :
JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick