Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


"അടിച്ചമര്‍ത്തിയത് കൊണ്ട് കാര്യമില്ല, പാര്‍ട്ടിയില്‍ അഭിപ്രായം പറയുന്നവരെ ആനപ്പക വെച്ച് ഒതുക്കുന്ന രാഷ്ട്രീയ ശൈലി അംഗീകരിച്ച് പോകാന്‍ സാധിക്കില്ല, പാര്‍ട്ടി ശുദ്ധീകരിക്കണം”; ഷാനിമോള്‍ ഉസ്മാന്‍

janmabhumi-ad

Digital Malayali Web Desk May 04, 2021, 07:07 a.m.

'കേരളത്തിലെ പ്രതിപക്ഷ നേതാവ് പലകാലങ്ങളായി ഉയര്‍ത്തി കൊണ്ട് വന്ന വിഷയത്തില്‍ പാര്‍ട്ടി പിന്തുണ ലഭിച്ചട്ടില്ല' - ഷാനിമോള്‍ ഉസ്മാന്‍


നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് നേരിട്ട് കനത്ത തിരിച്ചടിയിൽ നേതൃത്വത്തിനെ രൂക്ഷമായി വിമര്‍ശിച്ച ഷാനിമോള്‍ ഉസ്മാന്‍. 

പാര്‍ട്ടി ശുദ്ധീകരിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസില്‍ അഭിപ്രായം പറയുന്നവരെ ആനപ്പക വെച്ച് അടിച്ചമര്‍ത്താന്‍ നോക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം.

ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം

“അരൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സംഘടനാപരമായ പിഴവ് ഉണ്ടായിട്ടില്ല. കേരളത്തില്‍ യുഡിഎഫിന് തെരഞ്ഞെടുപ്പിന് ഒരുമാസക്കാലം ഉണ്ടായിട്ടും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ രാഷ്ട്രീയ കാര്യസമിതി വിളിച്ചു ചേര്‍ത്ത് തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിലയിരുത്താനുള്ള രാഷ്ട്രീയ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്നും പാഠം പഠിച്ച് തിരുത്തണം. കേരളത്തിലെ പ്രതിപക്ഷ നേതാവ് പലകാലങ്ങളായി ഉയര്‍ത്തി കൊണ്ട് വന്ന വിഷയത്തില്‍ പാര്‍ട്ടി പിന്തുണ ലഭിച്ചട്ടില്ല. കെപിസിസി പ്രസിഡണ്ടോ സമിതികളോ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ഓഫീസ് സന്ദര്‍ശിച്ചിട്ടില്ല. അടിച്ചമര്‍ത്തിയത് കൊണ്ട് കാര്യമില്ല. പാര്‍ട്ടിയില്‍ അഭിപ്രായം പറയുന്നവരെ ആനപ്പക വെച്ച് ഒതുക്കുന്ന രാഷ്ട്രീയ ശൈലി അംഗീകരിച്ച് പോകാന്‍ സാധിക്കില്ല. പാര്‍ട്ടി ശുദ്ധീകരിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിയിലെ രണ്ടാം നിര ഏറ്റെടുക്കണം.”

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick