Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ജയില്‍ ജീവിതം എന്നെ പലതും പഠിപ്പിച്ചു , ശാലുമേനോന്‍

janmabhumi-ad

Digital Malayali Web Desk October 17, 2021, 12:16 a.m.

ജീവിതത്തില്‍ ഒരു ഈശ്വരവിശ്വാസി ആയിരുന്ന താന്‍ എല്ലാ മതത്തിലും വിശ്വസിക്കാനും എല്ലാ


മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാലു മേനോന്‍. സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുകയാണ് നടി.  അഭിനേത്രി മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് നടി. പല പ്രതിസന്ധികളും അഭിമുഖീകരിച്ചാണ് ശാലു ഇന്നത്തെ നിലയിലെത്തിയത്. ഇപ്പോള്‍ മിനിസ്‌ക്രീന്‍ പരമ്പരകളില്‍ തിളങ്ങി നില്‍ക്കുകയാണ് നടി. വില്ലത്തിയായും സഹതാരവുമൊക്കെയായി തിളങ്ങുകയാണ് ശാലു.

ശാലു സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ പോകുകയും 41 ദിവസങ്ങള്‍ ജയിലില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും താരത്തെ തളര്‍ത്തിയില്ല. പൂര്‍വാധികം ശക്തിയോടെ താരം തിരികെയെത്തി. ഇപ്പോള്‍ താരം ജയിലില്‍ കിടന്നപ്പോഴുള്ള അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

 

ജീവിതത്തില്‍ ഒരു ഈശ്വരവിശ്വാസി ആയിരുന്ന താന്‍ എല്ലാ മതത്തിലും വിശ്വസിക്കാനും എല്ലാ ദൈവങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതും ജയില്‍ ജീവിതത്തിനു ശേഷമാണ്. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച ജയില്‍ എന്ന ലോകത്തേക്ക് താന്‍ കടന്നുചെന്നതില്‍ പിന്നെ തനിക്ക് ലഭിച്ച ഒരു പാഠവും അതുതന്നെയാണ്. 41 ദിവസം ജയിലുകളില്‍ കിടന്ന തനിക്ക് എല്ലാ മതവും എല്ലാ ദൈവങ്ങളും ഒരു പോലെ തോന്നി.

നഷ്ടപ്പെട്ട തൊക്കെ തിരിച്ചുപിടിക്കണമെന്ന വാശി മാത്രമായിരുന്നു അവിടെ കിടന്ന് ഓരോ കാലഘട്ടത്തിലും ഉണ്ടായിരുന്നത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. പിന്നെ ഞാന്‍ എന്തിനു വിഷമിക്കണം.. എല്ലാം നേടിയെടുക്കണം എന്ന ആഗ്രഹത്തിന് പുറത്ത് ജയിലില്‍ നിന്നിറങ്ങിയ പിറ്റേദിവസം നൃത്തത്തിന്റെ ലോകത്തേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick