Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



മകൻ ആര്യൻഖാനെ ജയിലിൽ സന്ദർശിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ: മകനെക്കണ്ട് മിനിറ്റുകൾക്കുള്ളിൽ മടക്കം

janmabhumi-ad

Digital Malayali Web Desk October 21, 2021, 10:10 a.m.

മകനെ കാണാന്‍ മിനിറ്റുകള്‍ ​മാത്രമാണ്​ ഷാരൂഖിന്​ അനുമതി നല്‍കിയിരുന്നത്​. ആര്യനെ കണ്ട്​ ഉടന്‍തന്നെ താരം മടങ്ങുകയും ചെയ്​തു


മുംബൈ: ​ആഡംബര കപ്പലിലെ ലഹരിക്കേസുമായി ബന്ധപ്പെട്ട്​ ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ സന്ദര്‍ശിച്ച്‌​ ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍. ആര്‍തര്‍ റോഡ്​ ജയി​ലിലെത്തിയാണ്​ അദ്ദേഹം മകനെ കണ്ടത്​. മകനെ കാണാന്‍ മിനിറ്റുകള്‍ ​മാത്രമാണ്​ ഷാരൂഖിന്​ അനുമതി നല്‍കിയിരുന്നത്​. ആര്യനെ കണ്ട്​ ഉടന്‍തന്നെ താരം മടങ്ങുകയും ചെയ്​തു. ബുധനാഴ്ച ആര്യന്​ കോടതി ജാമ്യം നിഷേധിച്ചിരുന്നു.

മൂന്നാഴ്ചയായി ജയിലിലാണ്​ ആര്യന്‍. ഇതോടെ​ ജാമ്യത്തിനായി ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്​.ഒക്​ടോബര്‍ മൂന്നിനാണ്​ 23കാരനായ ആര്യനെ നാര്‍കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ്​ ചെയ്യുന്നത്​.

പ്രഥമദൃഷ്​ട്യാ ആര്യനെതിരെ തെളിവുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ മുംബൈ പ്രത്യേക എന്‍.ഡി.പി.എസ്​ കോടതി ആര്യന്‍റെ ജാമ്യാപേക്ഷ തള്ളിയത്. സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അര്‍ബാസ് സേഠ് മര്‍ച്ചന്‍റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

ലഭ്യമായ തെളിവുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരല്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും ജാമ്യം ലഭിച്ചാല്‍ വീണ്ടും അതേ കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പില്ലെന്നുമാണ് ജഡ്ജി വി.വി. പാട്ടീല്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ചൂണ്ടിക്കാട്ടിയത്. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടിലെ 29ഉം 37ഉം വകുപ്പുകള്‍ കേസില്‍ ബാധകമാണ്. അതുകൊണ്ടുതന്നെ, കുറ്റം ചെയ്തിട്ടില്ലെന്ന പ്രതികളുടെ വാദം ഈ ഘട്ടത്തില്‍ തൃപ്തികരമല്ല. ആര്യന്‍ ഖാന് ജാമ്യം നല്‍കുകയാണെങ്കില്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള വലിയ സാധ്യതയുണ്ട്. ആര്യന്‍ ഖാന്‍റെ വാട്സാപ്പ് ചാറ്റുകള്‍ ലഹരിവസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആര്യന്‍റെ വാട്സാപ്പ് ചാറ്റുകള്‍ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എന്‍.സി.ബി വാദിച്ചത്. ആര്യന്‍റെ സുഹൃത്തുക്കളായ അര്‍ബാസ് സേഥ്​ മര്‍ച്ചന്‍റില്‍ നിന്ന് ആറ് ഗ്രാം ചരസും മുണ്‍മുണ്‍ ധമേച്ചയില്‍ നിന്ന് അഞ്ച് ഗ്രാം ചരസും പിടികൂടിയിരുന്നു. ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെയാണ് മുംബൈയില്‍ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും നാര്‍ക്കോട്ടിക്​ കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. ആര്യന്‍ ഖാനടക്കം 16 പേരെയാണ്​ എന്‍.സി.ബി അന്ന്​ അറസ്റ്റ്​ ചെയ്​തത്​.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick