Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഏഴ് മണിക്കൂര്‍ മോര്‍ച്ചറിയിലെ ഫ്രീസറില്‍ കഴിഞ്ഞു; മരിച്ചുവെന്ന് കരുതിയ യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തി

janmabhumi-ad

Digital Malayali Web Desk November 22, 2021, 07:48 p.m.

ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറിനെ വാഹനാപകടത്തില്‍ പരിക്കേറ്റാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്


ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ മരിച്ചുവെന്ന് ഡോക്ടര്‍ വിധിയെഴുതി ഏഴു മണിക്കൂറിലേറെ മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ച 45കാരന്‍ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി. വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചു എന്ന് കരുതിയ ശ്രീകേഷ് കുമാറിനെയാണ് മരണം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ജീവനുള്ളതായി കണ്ടെത്തിയത്.

ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറിനെ വാഹനാപകടത്തില്‍ പരിക്കേറ്റാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധന നടത്തിയ ഡോക്ടമാര്‍ യുവാവ് മരിച്ചതായി അറിയിച്ചു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ യുവാവിന്റെ 'മൃതദേഹം' മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റുകയും ചെയ്തു.  

പിറ്റേദിവസം രാവിലെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്താനായി പോലീസും ബന്ധുക്കളും എത്തിയപ്പോഴാണ് ട്വിസ്റ്റുകള്‍ അരങ്ങേറിയത്. അപ്പോഴേക്കും ഏഴ് മണിക്കൂര്‍ പിന്നിട്ടിരുന്നു. മോര്‍ച്ചറിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ 'മൃതദേഹം' തിരിച്ചറിയുന്നതിനിടെ ശ്രീകേഷിന്റെ സഹോദരഭാര്യയാണ് യുവാവിന്റെ ചലനങ്ങള്‍ ശ്രദ്ധിച്ചത്. ഉടന്‍തന്നെ ഇവര്‍ ബഹളംവെയ്ക്കുകയും യുവാവ് മരിച്ചിട്ടില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു. സഹോദരന്‍ ശ്വാസമെടുക്കുന്നതായും യുവതി പറഞ്ഞു. ഇതോടെ പോലീസും ജീവനക്കാരും ഡോക്ടര്‍മാരെ വിവരമറിയിക്കുകയും യുവാവിനെ മോര്‍ച്ചറിയില്‍നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. നിലവില്‍ മീററ്റിലെ ആശുപത്രിയിലാണ് ശ്രീകേഷ് ചികിത്സയില്‍ കഴിയുന്നത്. യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ബോധം തിരിച്ചുകിട്ടിയിട്ടില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.  

അതേസമയം, ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരേ പോലീസില്&zwzwj; പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. മരിക്കാത്ത യുവാവിനെ ഫ്രീസറിലേക്ക് മാറ്റി ഡോക്ടര്‍മാരാണ് ആരോഗ്യനില വഷളാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണിതെന്നായിരുന്നു മൊറാദാബാദ് ചീഫ് മെഡിക്കല്‍ സൂപ്രണ്ടിന്റെ പ്രതികരണം. ഇതിനെ ഡോക്ടര്‍മാരുടെ വീഴ്ചയായി കാണാനാകില്ലെന്നും സൂപ്രണ്ടായ ഡോ. ശിവ് സിങ് പറഞ്ഞു.  

പുലര്‍ച്ചെ മൂന്ന് മണിക്കാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ രോഗിയെ പരിശോധിച്ചത്. ആ സമയത്ത് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. പലതവണ ഡോക്ടര്‍ യുവാവിനെ പരിശോധിച്ചു. തുടര്‍ന്നാണ് മരണം സ്ഥിരീകരിച്ചത്. എന്നാല്‍ രാവിലെ പോലീസും ബന്ധുക്കളും എത്തിയപ്പോള്‍ യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick