Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ലീഗില്‍ മതേതരത്വം ഇല്ല,ഏറ്റവും നന്നായി മതേതരത്വം കൈകാര്യം ചെയ്യുന്നത് പിണറായി; രാജിവച്ച് ലീഗിലെ മുതിര്‍ന്ന നേതാക്കള്‍, സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം

janmabhumi-ad

Digital Malayali Web Desk July 22, 2021, 02:41 p.m.

മലപ്പുറം വിട്ടാല്‍ ലീഗിന് ഒരു പ്രസക്തിയുമില്ല. ഉപാധികള്‍ ഒന്നുമില്ലാതെയാണ് സി പി ഐ എമ്മില്‍ ചേരുന്നത്.


തിരുവനന്തപുരം: മുസ്ലീം ലീഗിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടു. .ലീഗില്‍ മതേതരത്വം ഇല്ലെന്നും ഏറ്റവും നന്നായി മതേതരത്വം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനാണെന്നും  മുസ്ലീം ലീഗില്‍ നിന്നും രാജിവച്ച നേതാക്കള്‍. ദേശീയ സമിതി അംഗവും കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായ പി എം ഹാരിസും ദേശീയ സമിതി അംഗം രഘുനാഥ് പനവേലിയും ഉള്‍പ്പടെ 8 പേരാണ് മുസ്ലീം ലീഗില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടിയുടെ വര്‍ഗ്ഗീയ, വിഭാഗീയ നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം.സിപിഐ എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍ വ്യക്തമാക്കി. ലീഗില്‍ മതേതരത്വം ഇല്ലെന്നും നേതാക്കള്‍ വെളിപ്പെടുത്തി.

ഗ്രൂപ്പ് നേതാക്കള്‍ വീതം വെപ്പ് നടത്തുന്നു. മലപ്പുറം വിട്ടാല്‍ ലീഗിന് ഒരു പ്രസക്തിയുമില്ല. രാജിക്കത്ത് പാണക്കാട് തങ്ങള്‍ക്കയച്ചതായി നേതാക്കള്‍ വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രം, കൂടുതല്‍ പേര്‍ ലീഗ് വിടും. ഉപാധികള്‍ ഒന്നുമില്ലാതെയാണ് സി പി ഐ എമ്മില്‍ ചേരുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ മാതൃകാപരമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഏറ്റവും നന്നായി സെക്യുലറിസം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനാണ്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick