Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സ്വാശ്രയകോളജുകള്‍ ഫീസ് കുറയ്ക്കണം, ഓണ്‍ലൈന്‍ ക്ലാസുകള്‍ നിഷേധിക്കരുത്: ഉത്തരവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

janmabhumi-ad

Digital Malayali Web Desk June 17, 2021, 04:07 p.m.

ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്‌ളാസുകളും പരീക്ഷയും നിഷേധിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.


തിരുവനന്തപുരം: റഗുലര്‍ ക്‌ളാസുകള്‍ നടക്കാത്ത സാഹചര്യത്തില്‍ ട്യൂഷന്‍, പരീക്ഷ, യൂണിവേഴ്‌സിറ്റി ഫീസുകള്‍ ഒഴികെയുള്ള ഫീസുകള്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കോളേജുകള്‍ ആനുപാതികമായി കുറയ്ക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച്‌ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്‌ളാസുകളും പരീക്ഷയും നിഷേധിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

വിദ്യാർഥി സംഘടനായ എം.എസ്.എഫ് നടത്തിയ വിദ്യാർഥി അദാലത്തിൽ പരീക്ഷ ഓൺലൈനാക്കുക , ഫീസ് കുറക്കുക എന്നിവയായിരുന്നു ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നത്. അദാലത്തിലെ ആവശ്യങ്ങൾ കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ എം.എസ്.എഫ് കൊണ്ടുവന്നിരുന്നു . ഇതിനു പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick