Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കഞ്ചാവ് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടു; 16 കാരന്‍ വീടിന് തീയിട്ടു; മുത്തശനും മുത്തശിയും വെന്തു മരിച്ചു

janmabhumi-ad

Digital Malayali Web Desk September 14, 2021, 10:31 a.m.

ലഹരി ഉപയോഗിക്കരുതെന്ന് പറഞ്ഞതിനാണ് വീടിന് തീവെച്ച്‌ ഇരുവരേയും കൊലപ്പെടുത്തിയത്.


സേലം: കഞ്ചാവ് ഉപയോഗം നിര്‍ത്തണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടതിന്റെ പേരില്‍ വീടിന് തീയിട്ട് 16കാരന്‍. വൃദ്ധരായ മുത്തശ്ശനും മുത്തശ്ശിയും വീടിനുള്ളില്‍ കിടന്ന് വെന്തുമരിച്ചു. സേലത്തുനിന്നും 60 കിലോമീറ്റര്‍ അകലെ ആത്തൂര്‍ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

ലഹരി ഉപയോഗിക്കരുതെന്ന് പറഞ്ഞതിനാണ് വീടിന് തീവെച്ച്‌ ഇരുവരേയും കൊലപ്പെടുത്തിയത്.

ഭാരതി നഗര്‍ സ്വദേശിയായ 75 വയസ്സുകാരനും ഭാര്യയായ 65 വയസ്സുകാരിയുമാണു മരിച്ചത്. ഇവരുടെ കൊച്ചുമകനെ ആത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്കു മാറ്റി. 12നു പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. കഞ്ചാവ് ലഹരിയില്‍ മുഴുകിയ കുട്ടിയോട് ലഹരി ഉപയോഗിക്കരുതെന്ന് ഇരുവരും ഉപദേശിച്ചു. ഇതില്‍ കുപിതനായ കുട്ടി തുടര്‍ന്ന് മുത്തച്ഛനെയും മുത്തശ്ശിയെയും മുറിയില്‍ പൂട്ടിയിട്ട ശേഷം ഓലമേഞ്ഞ വീടിനു മുകളില്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നു സമീപവാസികള്‍ പൊലീസിനു മൊഴി നല്‍കി.

കാലുകള്‍ക്ക് ബലക്ഷയമുള്ള ദമ്ബതികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ വീട് കത്തുന്നത് നോക്കി നില്‍ക്കുന്ന 16കാരനെയാണ് കണ്ടത്. ആത്തൂര്‍ പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് തീ അണച്ച്‌ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചപ്പോഴേക്കും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick