Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


നിയമങ്ങൾ പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന് കർഷകർ; കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ പാളി; അടുത്ത ചർച്ച ഡിസംബർ അഞ്ചിന്.

janmabhumi-ad

Digital Malayali Web Desk December 04, 2020, 07:00 a.m.

‘ചർച്ചകളിൽ നേരിയ പുരോഗതിയുണ്ട്. നിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്നാണു ഞങ്ങളുടെ ആവശ്യം. പക്ഷേ, അവയിൽ ഭേദഗതികൾ വരുത്താമെന്നാണു സർക്കാരിന്റെ നിലപാട്.’ ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് തികായത്.


ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി ഏഴ് മണിക്കൂറോളം നീണ്ട കേന്ദ്രസര്‍ക്കാര്‍ ഇന്നലെ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ അവസാനിച്ചു. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച നടത്തുന്നതാണ്.  

സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയാണ് കര്‍ഷകരുമായി നടത്തിയെന്നത് കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു. താങ്ങുവിലയുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനും അവ ഉത്തരവായി ഇറക്കാനും സര്‍ക്കാര്‍ തയ്യാറാകുമെന്ന സൂചനകള്‍ മുൻപ് പുറത്തുവന്നിരുന്നു. ഇതോടെ കര്‍ഷകര്‍ സമരത്തില്‍ നിന്നും പിന്മാറുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ ആദ്യം തന്നെ കേന്ദ്രത്തിന്റെ ഈ നീക്കത്തെ കര്‍ഷകര്‍ തള്ളിയിരുന്നു.

ഇത് രണ്ടാം വട്ടമാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നത്. നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ കര്‍ഷകരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കാത്തതിനാല്‍ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്. അതിനായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്.

ആദ്യഘട്ടത്തില്‍ കര്‍ഷകരുമായി സംസാരിച്ചിരുന്നത് അമിത് ഷാ ആയിരുന്നെങ്കിലും പിന്നീട് ആ ചുമതല കേന്ദ്രപ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന് കൈമാറിയിരുന്നു. എന്നാല്‍ രാജ്നാഥ് സിങ്ങുമായുള്ള കര്‍ഷകരുടെ ചര്‍ച്ച ഫലം കാണാതെ വന്നപ്പോൾ കര്‍ഷകരെ അനുനയിപ്പിക്കാന്‍ അമിത് ഷാ തന്നെ വീണ്ടും രംഗത്തെത്തി.

‘സർക്കാരിന് ഒരുവിധ പിടിവാശിയുമില്ല. തുറന്ന മനസ്സോടെയാണു ചർച്ച നടത്തിയത്. നിയമങ്ങളിലെ ചില വ്യവസ്ഥകൾ സംബന്ധിച്ചു കർഷകർക്ക് ആശങ്കയുണ്ട്. അവയെല്ലാം പരിശോധിക്കാൻ സർക്കാർ തയാറാണ്.’ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു.  

‘ചർച്ചകളിൽ നേരിയ പുരോഗതിയുണ്ട്. നിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്നാണു ഞങ്ങളുടെ ആവശ്യം. പക്ഷേ, അവയിൽ ഭേദഗതികൾ വരുത്താമെന്നാണു സർക്കാരിന്റെ നിലപാട്.’ ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് തികായത് പറഞ്ഞു.   

മുപ്പത്തിയഞ്ചോളം നേതാക്കൾ  ചര്‍ച്ചയ്ക്കായി എത്തി. ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിന്റെ ഭക്ഷണം കഴിക്കാനുള്ള ക്ഷണവും കർഷകർ നിരസിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഒരു ഒത്തുതീർപ്പിനില്ലെന്ന് കർഷകർ ഒരിക്കൽ കൂടി വ്യക്തമാക്കുന്നതായി ഉച്ചയൂണിന് ഉള്ള ക്ഷണം നിരസിച്ചത്.  തങ്ങൾക്ക് ഉള്ള ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടെന്ന് കർഷകർ അറിയിച്ചു. വിഗ്യാന്‍ഭവനിലേക്ക് ആംബുലൻസിലാണ് കർഷകർക്ക് ഭക്ഷണം എത്തിച്ചത്. ആദ്യത്തെ ചർച്ചയിൽ സർക്കാരിന്റെ ചായക്കുള്ള ക്ഷണവും ഇവർ നിരസിച്ചിരുന്നു.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick