Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ മെയ് 18ന് നടത്താൻ തീരുമാനം; മന്ത്രിസഭയിൽ പുതുമുഖങ്ങളെ പരീക്ഷിക്കാൻ സാധ്യത

janmabhumi-ad

Digital Malayali Web Desk May 04, 2021, 03:40 p.m.

സത്യപ്രതിജ്ഞക്ക് മുന്നോടിയായി മെയ് 17-ന് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.


തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18-ന് നടക്കും. സിപിഎമ്മിലെ കേരളത്തിലെ പിബി മെബര്‍മാര്‍ തമ്മിലുള്ള യോഗത്തിലാണ് ഇതു സംബന്ധിച്ച്‌ തീരുമാനമായിരിക്കുന്നത്.

സത്യപ്രതിജ്ഞക്ക് മുന്നോടിയായി മെയ് 17-ന് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്ന് സിപിഎം സംസ്ഥാന സമിതിയും എകെജി സെന്‍്ററില്‍ 18-ന് രാവിലെ ചേരും. അന്നേദിവസം വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നിലവിലെ ധാരണ. സാങ്കേതികമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ മാത്രം സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീണ്ടേക്കും.

ചടങ്ങുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ലളിതമായിട്ടും പരമാവധി ആളുകളെ കുറച്ചും സത്യപ്രതിജ്ഞാ ചടങ്ങ് നടത്തനാണ് തീരുമാനം.

2016 മെയ് 25-നാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. രണ്ടാമൂഴത്തില്‍ പുതിയ പരീക്ഷണത്തിന് സിപിഐഎം ഒരുങ്ങുന്നതായാണ് സൂചന. എല്ലാവരും പുതുമുഖങ്ങളായിട്ടുള്ള മന്ത്രിസഭ നിര്‍മാണത്തിനാണ് തീരുമാനമെന്നാണ് പ്രാഥമിക സൂചനകൾ. പിണറായി വിജയനും കെകെ ശൈലജയും ഒഴികെ ബാക്കി എല്ലാവരെയും പുതുമുഖങ്ങളെ പരീക്ഷിക്കാനുള്ള സാധ്യത  നേതൃത്വം പരിശോധിക്കുകയാണ്.

സാധ്യതാപട്ടിക പ്രകാരം കെഎന്‍ ബാലഗോപാലനെ പൊതുഭരണവകുപ്പിലേക്ക് പരിഗണിക്കുന്നുണ്ട്. വ്യവസായ മന്ത്രിയായി എംവി ഗോവിന്ദന്‍ മാസ്റ്ററെയാണ് പരിഗണിക്കുന്നത്. പി രാജീവ്, വീണാ ജോര്‍ജ്, പിപി ചിത്തരഞ്ജന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, എസ് രാമചന്ദ്രന്‍ പിള്ള എന്നീ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് പുതുമുഖ ക്യാബിനറ്റ് എന്ന ആശയം രൂപപ്പെട്ടത്.

പൂര്‍ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതെങ്കിൽ  എസി മൊയ്തീന്‍, ടിപി രാമകൃഷ്ണന്‍ എന്നീ മുന്‍ മന്ത്രിമാരുടെ സ്ഥാനം നഷ്ടമാവും.

പുതിയ സര്‍ക്കാരില്‍ സിപിഐക്ക് പ്രാധാന്യം കുറയുമെന്നും സൂചനകളുണ്ട്. നിലവിലുള്ള ആറ് ക്യാബിനറ്റ് പദവികളില്‍ ഒന്ന് സിപിഐമ്മിന് നഷ്ടപ്പെട്ടേക്കും. കഴിഞ്ഞ തവണ കൈവശം വെച്ച വകുപ്പുകളും നഷ്ടപ്പെടാൻ സാധ്യതതയുണ്ട്.

 

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick