Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പൂഞ്ഞാറിൽ കളത്തിലിറങ്ങി കളിതുടങ്ങി സെബാസ്റ്റ്യൻ കുളത്തുങ്കൽ : വിജയം അരികെ

janmabhumi-ad

Digital Malayali Web Desk April 05, 2021, 08:34 p.m.

നിശബ്ധ പ്രചരണ ദിവസവും നിശബ്ദമാക്കാതെ വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു പൂഞ്ഞാർ മണ്ഡലം ഇടത് സ്ഥാനാർഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ


ഈരാറ്റുപേട്ട : നിശബ്ധ പ്രചരണ ദിവസവും നിശബ്ദമാക്കാതെ വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു പൂഞ്ഞാർ മണ്ഡലം ഇടത് സ്ഥാനാർഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ. പരമാവദി വോട്ടര്മാരെ നേരിട്ട് കണ്ടു വോട്ട് അഭ്യർഥിക്കുന്നതിലായിരുന്നു സ്ഥാനാർഥി മുൻതൂക്കം നൽകിയത്.തിടനാട് പഞ്ചായത്തിലേ പിണക്കനാട് സി എം എസ് കോളനിയിൽ ഗ്രഹ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചുകൊണ്ടാണ് തിങ്കളാഴ്ചത്തെ പര്യടനം ആരംഭിച്ചത്.തുടർന്ന് തിടനാട് ,മുണ്ടക്കയത്തെ ടൗണുകളിലെ വ്യാപാരം സ്ഥാപനങ്ങളിലും കൊരുത്തോട് പഞ്ചായത്തിലേ   ചെന്നാപാറയിലും , എരുമേലിയിലേ ഇരുമ്പൂന്നിക്കര ആശാൻ കോളനി, കൊപ്പം,തുമരം പാറ  എന്നിവടങ്ങളിലും വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർദിച്ചു. തിരക്കിനിടയിലും പ്രദേശത്തെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പരിചയകരെയും ഫോൺ മുഖേനെ ബന്ധപെടുവാനും വെക്തി ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനും സ്ഥാനാർഥി മറന്നില്ല.

നാലു പത്തിറ്റാണ്ടു കാലം എം എൽ ആയിട്ടും മണ്ഡലത്തിൽ താലൂക് ആശുപത്രിയോ മിനി സിവിൽ സ്റ്റേഷൻ പോലും യഥാർത്യമാകാൻ സാധിക്കാതെ പോയ നിലവിലെ എം എൽ ക്കെതിരെയുള്ള ജന വികാരവും മുഖ്യമന്ത്രി പിണറായി വിജയന്റെനേതൃത്വത്തിൽ വീണ്ടും ഇടത് സർക്കാർ വരണമെന്നുള്ള ജനങളുടെ ആഗ്രഹവും തനിക്കു വോട്ടായി മാറുമെന്നു പ്രതീക്ഷയിലാണ് ഇടത് സ്ഥാനാർഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ. 1987-ൽ  കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പു മുതല്‍ സഹകരണമേഖലയിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും  സ്ഥാനാര്‍ഥിയായ 15 തെരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായ വിജയം നേടിയത്തിന്റെ ആത്മ വിശ്വാസതിലാണ് ഇടത് സ്ഥാനാർഥി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വാതന്ത്ര്യ സ്ഥാനാർഥിയായി ജയിച്ചത്തിന് ശേഷം സംഘപരിവാർ- ബിജെപി സംഘടനാകള്ളുടെ കൂടെ കൂടിയതും ജാതി മത സംഘടനകളെ അതിക്ഷേപിച്ചതും വിനയായി മാറുമെന്ന ഭയത്തിലാണ് നിലവിലെ എം എൽ എ പി സി ജോർജ് . തന്ദേശ തിരഞ്ഞെടുപ്പിൽ സ്വാതന്ത്ര്യമായി മത്സരിച്ചപ്പോളുണ്ടായ ശക്തമായ തിരിച്ചടിയും മകൻ ഷോൺ ജോർജിൻ വിജയിച്ച ഡിവിഷനിൽ ഭൂരിപക്ഷം പഞ്ചായത്തും പാല മണ്ഡലത്തിന്റെ കീഴിലാണ് എന്നതും ജനപക്ഷം പാർട്ടി പ്രവർത്തകർക്കിടയിൽ തോൽകുമെന്ന സംശയം ഉണ്ടാകുന്നുണ്ട്.  സിനിമ നടി ആക്രമിച്ച കേസ് മുതൽ കടുത്ത സ്ത്രീ വിരുദ്ധതയും വെക്തി പരമായ ആക്ഷേപങ്ങളും   എം എൽ എയ്ക്ക് ലഭിച്ചിരുന്ന സ്വീകരിതയും പിന്തുണ കുറച്ചു എന്നതും വിജയത്തെ ബാധിക്കുമെന്നേ ഭയത്തിലാണ് ജനപക്ഷം.

തിരഞ്ഞെടുപ്പിന്റെ തുടക്കം മുതലേ പിൻവലിഞ്ഞു നിന്ന എൻ.ഡി.എ സ്ഥാനാർഥിക്ക് ബിജെപി പിന്തുണ നൽകാതെ  പി സി ജോർജിനു വേണ്ടി  പ്രവർത്തിക്കുന്നുണ്ട് എന്നതും  മണ്ഡലത്തിൽ ചർച്ചയായിട്ടുണ്ട്.യുഡിഫ് ആകട്ടെ ബൂത്ത് തല കൺവെൻഷൻ പോലും പൂർത്തീകരിക്കാൻ സാധിക്കാതെ പ്രവർത്തനത്തിൽ ബഹുദൂരം പിന്നിലാണ്. പി സി ജോർജിനെ യുഡിഫ് മൂന്നണിയിൽ ഉൾപെടുത്തുവനായി പരിശ്രമിച്ച ഐ ഗ്രൂപ്പ്‌ നേതാവ് ജോസഫ് വാഴയക്കാൻ തൊട്ടടുത്ത കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ വന്നത്തോടെ ഐ ഗ്രൂപ്പിന്റെ വോട്ടുകൾ പി സി ജോർജിന് പോകുമെന്നാണ് യുഡിഫ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഘടക കക്ഷിയായ മുസ്ലിം ലീഗ് പ്രവർത്തിക്കുന്നയാത്രെയും പോലും ഐ ഗ്രൂപ്പ്‌ നേതാക്കൾ ആത്മർത്ഥത കാണിക്കുന്നില്ല എന്ന ആക്ഷേപവും യുഡിഫ് പ്രവർത്തകർക്കിടയിലുണ്ട്.

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick