Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


“ജനപ്രതിനിധി ജനങ്ങളുടെ ദാസനായിരിക്കണം, അല്ലാതെ ആളുകളെ ചീത്ത വിളിച്ചും ഗുണ്ടായിസം കാണിച്ചുമല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്”; പൂഞ്ഞാറിലെ എൽ ഡി എഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ

janmabhumi-ad

Digital Malayali Web Desk March 30, 2021, 06:52 a.m.

എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിലെ എല്ലാ വിഭാഗം മനുഷ്യരുടെയും ഹൃദയം തൊട്ടു കൊണ്ടുള്ള അടിസ്ഥാന ആവശ്യങ്ങൾ മനസിലാക്കിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാകും നടപ്പിലാക്കുകയെന്നും, എല്ലാവർക്കും ഒപ്പമുള്ളവനായി, എല്ലാക്കാലത്തും കൂടെയുണ്ടാകുമെന്നും അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു


പൂഞ്ഞാർ: ജനഹൃദയങ്ങൾ കീഴടക്കി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. 'പാലം കടക്കുവോളം നാരായണ എന്നും പാലം കടന്ന് കഴിയുമ്പോൾ കൂരായണ' എന്നുമുള്ള ചിലയാളുകളുടെ പ്രവർത്തന ശൈലി താൻ പിന്തുടരില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ജനങ്ങളോടൊപ്പമെന്ന മുദ്രാവാകൃവുമായി അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ വോട്ട് അഭ്യർത്ഥിക്കുന്നത്. ജനപ്രതിനിധി എന്നും ജനങ്ങളുടെ ദാസനായിരിക്കണം. അല്ലാതെ ആളുകളെ ചീത്ത വിളിച്ചും, ഗുണ്ടായിസം കാണിച്ചുമല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്. താൻ എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിലെ എല്ലാ വിഭാഗം മനുഷ്യരുടെയും ഹൃദയം തൊട്ടു കൊണ്ടുള്ള അടിസ്ഥാന ആവശ്യങ്ങൾ മനസിലാക്കിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാകും താൻ നടപ്പിലാക്കുകയെന്നും, എല്ലാവർക്കും ഒപ്പമുള്ളവനായി, എല്ലാക്കാലത്തും കൂടെയുണ്ടാകുമെന്നും കൂട്ടിക്കൽ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയിൽ ഇദ്ദേഹം വ്യക്തമാക്കി.

എംഎൽഎ ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ മുതുകോര മല ടുറിസം പാക്കേജ് നടപ്പിലാക്കുമെന്ന് ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.പരമാവധി വേഗതയിൽ ഇതിനുള്ള മാർഗ രേഖ തയ്യാറാക്കുകയും, സാംസ്‌കാരിക - ടുറിസം വകുപ്പുമായി ബന്ധപ്പെട്ട് പാക്കേജ് പൂർത്തീകരിക്കുകയും ചെയ്യും. കൂട്ടിക്കൽ പഞ്ചായത്തിലുള്ള നൂറു കണക്കിന് കുടുംബങ്ങൾക്ക് സ്വന്തമായി ഉപജീവന മാർഗം ലഭ്യമാകും. കാർഷിക മേഖലയിലും, വ്യവസായിക മേഖലയിലുമുണ്ടായ പ്രതിസന്ധി മറികടക്കുകവാൻ ഇതിലൂടെ കഴിയും. പദ്ധതി പൂർത്തിയാകുന്നത്തോടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും  ഓരോ വർഷവും ആയിരക്കണക്കിന് ടുറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കുവൻ നമ്മുടെ നാടിനാകുമെന്നും ഇദ്ദേഹം വ്യക്തമാക്കി. പാക്കേജ് നടപ്പിലാക്കുന്നതോടെ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണവും സാധ്യമാകും അദ്ദേഹം വൃക്തമാക്കി.

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick