Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പി സി ജോർജ് വൃജ ആരോപണങ്ങൾ ഉന്നയിച്ച് വൃക്തിഹതൃ നടത്തുന്നു:നിയമ നടപടിക്കൊരുങ്ങി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

janmabhumi-ad

Digital Malayali Web Desk March 27, 2021, 12:52 a.m.

. പൊതു വേദികളിൽ കയറി നിന്ന് ആർക്കെതിരെയും എന്തും വിളിച്ചു പറയാമെന്നാണ് ചിലർ കരുതുന്നത്. തനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെല്ലാം പച്ചകള്ളങ്ങളാണ്.


പൂഞ്ഞാർ  : അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചും, വർഗീയ പരാമർശങ്ങളിലൂടെയും വ്യക്തിഹത്യ നടത്തുന്നയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. പൊതു വേദികളിൽ കയറി നിന്ന് ആർക്കെതിരെയും എന്തും വിളിച്ചു പറയാമെന്നാണ് ചിലർ കരുതുന്നത്. തനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളെല്ലാം പച്ചകള്ളങ്ങളാണ്. ഇത്തരത്തിൽ യാതൊരുവിധ ധർമ്മികതയുമില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് ഇത് തെളിയിക്കാനുമുള്ള ബാധ്യതയുണ്ട്. തനിക്ക് ഈ നാട്ടിലെ ജനങ്ങൾക്ക് മുന്നിൽ ഒന്നും മറച്ചു വെയ്ക്കേണ്ട ആവശ്യമില്ല. ഇന്നേവരെ ഒരൊറ്റ ചെക്കു കേസു പോലും തന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ ഈ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള ആൾക്കെതിരെയുള്ള കേസുകളൊന്നും പുറത്തു പറയാൻ പോലും കൊള്ളരുതാത്തതാണ്. എന്നാൽ ഇദ്ദേഹത്തിന്റെ ഇതേ നിലവാരത്തിൽ തരം താഴാൻ തനിക്ക് കഴിയില്ലെന്നും, തെരഞ്ഞെടുപ്പ് കാലത്തെ ഇത്തരം വ്യാജ  ആരോപണങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും, പോലീസിനും, കോടതിയിലും നാളെ തന്നെ പരാതി സമർപ്പികുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick