Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



പന്നിയുടെ വൃക്ക മനുഷ്യശരീരത്തില്‍ തുന്നിച്ചേര്‍ത്തു; പുതിയ ചുവടുവെപ്പുമായി ഗവേഷകര്‍ : ഉറ്റുനോക്കി ലോകം

janmabhumi-ad

Digital Malayali Web Desk October 20, 2021, 12:50 p.m.

ഈ പരീക്ഷണം പൂര്‍ണമായി വിജയം കണ്ടാല്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ വളര്‍ത്തുപന്നിയുടെ അവയവം ഉപയോഗിക്കാനാകും. ഇതോടെ പതിറ്റാണ്ടുകളായി നീളുന്ന ചോദ്യത്തിനായിരിക്കും ഉത്തരം ലഭിക്കുക.


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ശസ്ത്രക്രിയാവിദഗ്ദ്ധര്‍ ജനിതകമാറ്റം വരുത്തിയ പന്നിയില്‍ വളര്‍ത്തിയ വൃക്ക മനുഷ്യശരീരത്തില്‍ വിജയകരമായി ഘടിപ്പിച്ചു. അവയവം സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്‌. ജീവന്‍ രക്ഷിക്കുന്ന ട്രാന്‍സ്പ്ലാന്‍റേഷനായി മൃഗങ്ങളുടെ അവയവങ്ങള്‍ ഉപയോഗിക്കാനുള്ള പതിറ്റാണ്ടുകളുടെ നീണ്ട അന്വേഷണത്തിലാണ് നിര്‍ണായക ചുവടുവെപ്പ്.

ഈ പരീക്ഷണം പൂര്‍ണമായി വിജയം കണ്ടാല്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ വളര്‍ത്തുപന്നിയുടെ അവയവം ഉപയോഗിക്കാനാകും. ഇതോടെ പതിറ്റാണ്ടുകളായി നീളുന്ന ചോദ്യത്തിനായിരിക്കും ഉത്തരം ലഭിക്കുക.

മനുഷ്യദാതാക്കളില്‍ നിന്നുള്ള പരിമിതമായ ലഭ്യത മൂലമാണ് അവയദാനത്തിന് മൃഗങ്ങളെ ശാസ്ത്രലോകം പരിഗണിക്കുന്നത്. മനുഷ്യാവയവങ്ങളോട് വലുപ്പത്തിലും ശരീരശാസ്ത്രത്തിലും സമാനതകളുള്ളതിനാലാണ് പന്നികളെ ആശ്രയിക്കുന്നത്. എളുപ്പത്തില്‍ ലഭ്യമാകും എന്നതും വളര്‍ത്തു പന്നികളെ ആശ്രയിക്കാനുള്ള അനുകൂലഘടകമാണ്.

പന്നികളുടെ വൃക്ക ഉപയോഗിച്ചുള്ള അവയവമാറ്റത്തെ കുറിച്ച്‌ പതിറ്റാണ്ടുകളായി പഠനം നടക്കുന്നുണ്ട്. ഒരു ജീവി വര്‍ഗത്തില്‍ നിന്നും മറ്റൊരു ജീവി വര്‍ഗത്തിലേക്ക് അവയവമാറ്റം നടത്തുന്നതിനെ സെനോട്രന്‍സ്പ്ലാന്റേഷന്‍ (Xenotransplantation) എന്നാണ് പറയുന്നത്.

അതേസമയം, പന്നികളുടെ വൃക്കകളെ ആശ്രയിക്കുന്നതിന് തടസ്സങ്ങളും നിരവധിയാണ്. മനുഷ്യശരീരത്തില്‍ കാണപ്പെടാത്ത പഞ്ചസാരതന്മാത്രകളും പ്രോട്ടീന്‍ തന്മാത്രകളും പന്നികളുടെ വൃക്കയില്‍ ഉണ്ടെന്നതാണ് ഇതില്‍ പ്രധാനം. പന്നിയുടെ വൃക്ക മാറ്റിവെക്കുമ്ബോള്‍ ഈ തന്മാത്രകളെ അന്യവസ്തുക്കളെന്ന് തിരിച്ചറിഞ്ഞ് മനുഷ്യശരീരം പ്രതിരോധിക്കും. ഇത് രോഗിയുടെ മരണത്തിന് തന്നെ കാരണമാകും.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick