Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിടിച്ചു നിര്‍ത്തി ബലം പ്രയോഗിച്ച്‌ മുഖത്ത് കേക്ക് തേച്ചു: അധ്യാപകനെതിരെ പോക്‌സോ കേസ്

janmabhumi-ad

Digital Malayali Web Desk September 14, 2021, 03:05 p.m.

യു.പിയിലെ രാംപൂരിൽ അധ്യാപക ദിന ആഘോഷത്തിനിടെയാണ്​ സംഭവം


ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിടിച്ചു നിര്‍ത്തി ബലം പ്രയോഗിച്ച്‌ മുഖത്ത് കേക്ക് തേച്ച അധ്യാപകനെതിരെ പോക്‌സോ കേസ്. 57കാരനായ അധ്യാപകൻ അലോക്​ സ​ക്​സേന കുട്ടിയുടെ സമ്മതമില്ലാതെ ബലമായി പിടിച്ചുനിർത്തി മുഖത്ത്​ കേക്ക്​ തേച്ചുവെന്നാണ്​ പരാതി.

യു.പിയിലെ രാംപൂരിൽ അധ്യാപക ദിന ആഘോഷത്തിനിടെയാണ്​ സംഭവം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ്​ കേസ്​. അധ്യാപ​കനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

അതേസമയം  സംഭവത്തെ തുടര്‍ന്ന് അദ്ധ്യാപകനെ പ്രൈമറി സ്‌കൂള്‍ അധികൃതര്‍ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. അദ്ധ്യാപകന്‍ പെണ്‍കുട്ടിയെ പിടിച്ച്‌ നിര്‍ബന്ധിച്ച്‌ കേക്ക് മുഖത്ത് പുരട്ടുമ്ബോള്‍ നിന്നെ ആര് രക്ഷിക്കും ആരെങ്കിലും വരുമോ എന്ന് വിഡിയോയില്‍ പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick