Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



14കാരനുമായി കാറില്‍ ലൈംഗിക ബന്ധം, 31കാരി ടീച്ചര്‍ അറസ്റ്റില്‍

janmabhumi-ad

Digital Malayali Web Desk October 12, 2021, 10:36 a.m.

ഫ്ലോറിഡയിലെ ഒരു മിഡിൽ സ്‍കൂളിലെ അധ്യാപികയായ ബ്രിട്ടനി ലോപ്പസ് എന്ന 31 കാരിയാണ് തന്റെ കാറിൽ വച്ച് ഒരു വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്


ഫ്ലോറിഡ: പതിന്നാലുകാരനായ വിദ്യാര്‍ത്ഥിയെ തന്‍റെ കാറില്‍ വച്ച്‌ നിരന്തരം ലൈംഗിക ബന്ധത്തിന് ഇരയാക്കിയ മുപ്പത്തിയൊന്ന്കാരിയായ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട്.

ഫ്ലോറിഡയിലെ ഒരു മിഡിൽ സ്‍കൂളിലെ അധ്യാപികയായ ബ്രിട്ടനി ലോപ്പസ് എന്ന 31 കാരിയാണ് തന്റെ കാറിൽ വച്ച് ഒരു വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. നാടക അധ്യാപികയായി ഇവര്‍ കൌമാരക്കാരനായ വിദ്യാര്‍ത്ഥിയെ ഒന്നിലധികം തവണ ലൈംഗിക ബന്ധത്തിന് ഇരയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹിതയായ മുറേ ഓഗോസ്റ്റ് മുതല്‍ കഴിഞ്ഞ രണ്ടുമാസമായി 14കാരനും ഇപ്പോൾ ഹൈസ്‍കൂളിൽ പഠിക്കുന്ന തന്‍റെ മുന്‍ വിദ്യാർത്ഥിയുമായ കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെന്ന് മിയാമി ഹെറാൾഡിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‍കൂളിലെ ബാസ്‌ക്കറ്റ്ബോള്‍ പരിശീലനത്തിനു ശേഷം പലപ്പോഴും കുട്ടിയെ തന്‍റെ കാറില്‍ കൂട്ടിക്കൊണ്ടുപോയിരുന്ന ടീച്ചര്‍ കാറില്‍ വച്ച്‌ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ത്ഥിയുടെ സഹോദരിയാണ് അധ്യാപികയും സഹോദരനും തമ്മിലുള്ള വഴിവിട്ട ബന്ധം തിരിച്ചറിഞ്ഞത്. ഈ വിവരം പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് അധ്യാപികയുടെ നഗ്നചിത്രങ്ങളും മറ്റും മകന്‍റെ ഫോണില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നാണ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നാല് വര്‍ഷമായി ഇതേ സ്‍കൂളിലെ അധ്യാപികയായ ബ്രിട്ടിനി ലോപ്പസ് മുറെ ടീച്ചര്‍ ഓഫ് ദ ഇയര്‍ പുരസ്‍കാരവും നേടിയിട്ടുണ്ട്. ആരോപണ വിധേയയായ അധ്യാപികയെ സ്‍കൂളില്‍ നിന്ന് പുറത്താക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick