Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



സൗദി ദമാമിൽ വാഹനാപകടത്തിൽ കോഴിക്കോട് ഫറോക്ക് സ്വദേശിയായ മലയാളി യുവാവിന് ദാരുണാന്ത്യം

janmabhumi-ad

Digital Malayali Web Desk November 19, 2021, 02:05 p.m.

കോഴിക്കോട് ഫറോക്ക് ചാത്തംപറമ്പ് കുപ്പാമഠത്തില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അബൂബക്കര്‍ സിദ്ധിഖ് (43) ആണ്​ മരിച്ചത്


റിയാദ് : സൗദി അറേബ്യയിലെ ദമാമിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം.

കോഴിക്കോട് ഫറോക്ക് ചാത്തംപറമ്പ് കുപ്പാമഠത്തില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അബൂബക്കര്‍ സിദ്ധിഖ് (43) ആണ്​ മരിച്ചത്.​

അല്‍അഹ്​സ ചെക്ക്​ പോസ്റ്റിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്.

കമ്പനിയിലെ ജോലിക്കാരുമായി ജോലി സ്ഥലത്തേക്ക്​ തിരിക്കുന്നതിനിടെയാണ് ദാരുണമായ അപകടം ഉണ്ടായത്.

ഈ സമയം വാഹനത്തിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതായി സംശയം തോന്നി. ഇക്കാര്യം പരിശോധിക്കാനായി വാഹനം നിർത്തി പുറത്തേക്കിറങ്ങുന്നതിനിടെ തൊട്ടടുത്തുള്ള ട്രാക്കിലൂടെ അമിത വേഗത്തിലെത്തിയ മറ്റൊരു വാഹനം സിദ്ദിഖിനെ ഇടിച്ചു തെറിപ്പിക്കുകായിരുന്നു.

വാഹനം ഇടിച്ചു തെറിപ്പിച്ച സിദ്ദിഖ് തല്‍ക്ഷണം മരിച്ചു. സിദ്ദിഖിനെ ഇടിച്ച വാഹനം നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയി.

മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വിവിധ മലയാളി സന്നദ്ധ പ്രവർത്തകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

ഇടിച്ച വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick