Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പ്രവാസികൾക്ക് ആശ്വാസമായി ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിന് സൗദിയിൽ അംഗീകാരം.

janmabhumi-ad

Digital Malayali Web Desk June 07, 2021, 11:13 a.m.

ഇതോടെ കൊവിഷീൽഡ് വാക്‌സിൻ എടുത്തവർക്ക് സൗദിയിൽ ഇനി ക്വാറന്റൈനിൽ കഴിയേണ്ടിവരില്ല.


ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിൻ സൗദി അംഗീകരിച്ച അസ്ട്രസെനിക്ക വാക്‌സിന് തുല്യമാണെന്ന് സൗദി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊവിഷീൽഡ് വാക്‌സിൻ എടുത്തവർക്ക് സൗദിയിൽ ഇനി ക്വാറന്റൈനിൽ കഴിയേണ്ടിവരില്ല.

കൊവിഷീൽഡ് നിർമിക്കുന്നത് അസ്ട്ര സെനിക്കയാണെങ്കിലും സൗദി ഇതുവരെ അസ്ട്ര സെനിക്ക എന്ന പേരിൽ തന്നെയാണ് വാക്‌സിൻ പരിഗണിച്ചിരുന്നത്. ഇന്ത്യയിൽ നിന്ന് വരുന്നവരുടെ സർട്ടിഫിക്കറ്റിൽ കൊവിഷീൽഡ് എന്ന് രേഖപ്പെടുത്തുന്നതിനാൽ ഇത് സൗദിയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. 

സൗദി അറേബ്യ ക്വാറന്റൈൻ മാനദണ്ഡങ്ങളിൽ കഴിഞ്ഞ ദിവസം മാറ്റം വരുത്തിയിരുന്നു. സൗദി അംഗീകരിച്ച കൊറോണ വാക്‌സിൻ സ്വീകരിച്ചവർക്ക് സൗദിയിൽ പ്രവേശിക്കുമ്പോൾ ക്വാറന്റൈൻ ഒഴിവാക്കിയതായിരുന്നു മാറ്റം. രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാണ് ക്വാറന്റൈൻ ഇളവ് അനുവദിച്ചിരുന്നത്.

അസ്ട്രസെനകയുമായി സഹകരിച്ച് ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന വാക്സിന് കൊവിഷീൽഡ് എന്ന വ്യത്യസ്ത പേരായതിനാൽ ഇതിന്സൗദിയിൽ അംഗീകാരമുണ്ടായിരുന്നില്ല. തുടർന്ന് കേന്ദ്രസർക്കാർ പ്രതിനിധികൾ സൗദി ആരോഗ്യ മന്ത്രാലയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് അസ്ട്രസെനകയും കൊവിഷീൽഡും തുല്യമാണെന്ന് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാക്സിനുകൾക്ക് പുറമെ, ഫൈസർ, മൊഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നിവയ്ക്കാണ് സൗദിയിൽ അംഗീകാരം.  ഇന്ത്യയിൽ വ്യാപകമായി വാക്‌സിനേറ്റ് ചെയ്യുന്ന കൊവിഷീൽഡിന് ഇതുവരെ സൗദിയിൽ അംഗീകാരം ഇല്ലാതിരുന്നത് പ്രവാസികളെ ഏറെ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick