Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്‍സുമാര്‍ മരിച്ചു

janmabhumi-ad

Digital Malayali Web Desk February 28, 2021, 08:39 p.m.

വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (23), കൊല്ലം ആയൂര്‍ സ്വദേശി സുബി (33) എന്നിവരാണ് മരിച്ചത്


റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (23), കൊല്ലം ആയൂര്‍ സ്വദേശി സുബി (33) എന്നിവരാണ് മരിച്ചത്. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്‍ച്ചെ തായിഫിന് അടുത്തുവെച്ച്‌ അപകടത്തില്‍ പെടുകയായിരുന്നു.

ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. ഡ്രൈവർ ഉൾപ്പടെ എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ചു നഴ്‌സുമാരിൽ നാൻസി, പ്രിയങ്ക എന്നീ മലയാളികളെ തായിഫ് കിങ് ഫൈസൽ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റൂമിയ കുമാർ, ഖുമിത അറുമുഖൻ, രജിത എന്നിവരെ നിസാര പരുക്കുകളോടെ  ത്വാഇഫ് പ്രിൻസ് സുൽത്താൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick