Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'ബംഗാളിലേത് ‘ബഹുസ്വര രാജ്യമായ ഇന്ത്യ’ എന്ന ആശയത്തിന്റെ വിജയം; ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിദ്യകളെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് ബംഗാള്‍ തെളിയിച്ചു'; ശശി തരൂര്‍

janmabhumi-ad

Digital Malayali Web Desk May 03, 2021, 09:09 a.m.

"കേന്ദ്രത്തിന്റെ അമിത അധികാര പ്രയോഗങ്ങളെ സംസ്ഥാനങ്ങള്‍ പ്രതിരോധിക്കുന്ന ഫെഡറല്‍ ഇന്ത്യയുടെ മൂല്യങ്ങളെയും ബംഗാള്‍ വിജയം പുനസ്ഥാപിച്ചിരിക്കുകയാണ്" - ശശി തരൂര്‍.


ന്യൂദല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ വമ്പിച്ച ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയതിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. 

ബംഗാളിലെ വിജയം ‘ബഹുസ്വര രാജ്യമായ ഇന്ത്യ’ എന്ന ആശയത്തിന്റെ വിജയമാണെന്ന് ശശി തരൂര്‍ പറഞ്ഞു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിദ്യകള്‍ പരാജയപ്പെടുത്താന്‍ സാധിക്കാത്തതല്ലെന്ന് കൂടി ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ശശി തരൂരിന്റെ പ്രതികരണം,

'ഒരാളുടെ മതമോ സ്ഥലമോ വിഷയമാകാത്ത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ബഹുസ്വര രാജ്യമായ ഇന്ത്യ’ എന്ന ആശയത്തിന്റെ വിജയമാണ് ബംഗാളില്‍ സംഭവിച്ചത്. മാത്രമല്ല, ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിദ്യകള്‍ തോല്‍പ്പിക്കാന്‍ പറ്റാത്തത് അല്ലെന്നും ഈ തെരഞ്ഞെടുപ്പ് കാണിച്ചു തന്നു.

കേന്ദ്രത്തിന്റെ അമിത അധികാര പ്രയോഗങ്ങളെ സംസ്ഥാനങ്ങള്‍ പ്രതിരോധിക്കുന്ന ഫെഡറല്‍ ഇന്ത്യയുടെ മൂല്യങ്ങളെയും ബംഗാള്‍ വിജയം പുനസ്ഥാപിച്ചിരിക്കുകയാണ്"

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick