Digital Malayali Web Desk June 23, 2022, 07:30 p.m.
ഗൂഢാലോചന നടത്തിയത് അന്താരാഷ്ട്ര ശാഖകളുള്ള തിമിമഗലങ്ങളാണെന്ന് സരിത പറഞ്ഞു.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് സോളാര്‍ കേസ് പ്രതി സരിത നായര്‍.
ഗൂഢാലോചന നടത്തിയത് അന്താരാഷ്ട്ര ശാഖകളുള്ള തിമിമഗലങ്ങളാണെന്ന് സരിത പറഞ്ഞു. കോടതിയില്‍ രഹസ്യ മൊഴി നല്കിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമുള്ള വലിയ തിമിംഗിലങ്ങള്‍ ഉണ്ട്. അന്താരാഷ്ട്ര ശൃംഖലകള്‍ ഉള്ള സംഘമാണ് ഇതിന് പിന്നില്‍. വിഷയവുമായി ബന്ധപ്പെട്ട് തന്നെ സമീപിക്കുന്നത് പി സി ജോര്‍ജാണ്. സരിത്ത്, ക്രൈം നന്ദകുമാര്‍ ഇവര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നും പിന്നില്‍ ഒന്നോ രണ്ടോ രാഷ്ട്രീയ പാര്ട്ടിക്കാര് കാണുമെന്നും അവര്‍ പറഞ്ഞു.
'ഞാന്‍ മനപൂര്‍വ്വം ഇതില്‍ വന്നു വീണതല്ല. ഞാനിതിനകത്ത് വന്നുപെട്ടതാണ്. എന്നെ ഇതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്ബോള്‍ അതിന്റെ ബാക്കിയെന്താണെന്ന് എനിക്ക് മനസിലാകണ്ടെ? എന്തിനാണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത്? അതിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിച്ച് പോയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസിലാക്കിയത്. അതില്‍ രാഷ്ട്രീയക്കാരാരുമില്ല, വെറുതേ ഇരുന്ന എന്നെ മാന്തിവിടുകയാണ് ചെയ്തത്.'- സരിത പറഞ്ഞു.
'അവര്‍ പുറത്ത് പറയേണ്ടത് എന്നെ കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിച്ചു. അതെല്ലാം ഞാന്‍ പറഞ്ഞു. ഇനി പൊലീസാണ് അന്വേഷിക്കേണ്ടത്.' - സരിത പറഞ്ഞു.
വലിയ വ്യാപ്തിയുള്ള ഗൂഢാലോചനയാണെന്നും സാമ്ബത്തിക തിരിമറിയാണ് ഇതിനെല്ലാം പിന്നിലെന്നും അവര്‍ പറഞ്ഞു.സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണ് അവരെന്നും സരിത ആരോപിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.