Digital Malayali Web Desk May 02, 2022, 11:37 p.m.
നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1–1 സമനിലയിലായിരുന്നു.
മലപ്പുറം: 1993ന് ശേഷം ആദ്യമായി സ്വന്തം നാട്ടില്‍ സന്തോഷ് ട്രോഫി വിജയവുമായി കേരളം. ഇന്ന് നടന്ന ഫൈനലില്‍ ബംഗാളിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് കേരളം തങ്ങളുടെ ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. ഷൂട്ടൗട്ടില്‍ രണ്ടാം കിക്ക് ബംഗാള്‍ പാഴാക്കിയത് നിര്‍ണായകമായി. ഒരു ഷോട്ട് പോലും പാഴാക്കാതെ മഞ്ഞപ്പട കാല്പന്തിനെ നെഞ്ചോടു ചേര്‍ത്ത കേരളത്തിന് ചെറിയ പെരുന്നാള്‍ സമ്മാനം നല്കി.
നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1–1 സമനിലയിലായിരുന്നു. ഷൂട്ടൗട്ടിൽ ബംഗാളിന്റെ 2–ാം കിക്ക് പുറത്തേക്കു പോയി. സന്തോഷ് ട്രോഫിയിൽ 7–ാം തവണയാണു കേരളം കിരീടം നേടുന്നത്. 1993നു ശേഷം ആദ്യമായാണ് കേരളത്തിൽ ടീം കപ്പ് ഉയർത്തുന്നത്.
ഷൂട്ട് ഔട്ട് വരെ നീണ്ട മത്സരത്തില്‍ (5-4) കേരളം ബംഗാളിനെ പരാജയപ്പെടുത്തിയത്.
എക്സ്ട്രാ ടൈം പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും 1-1 സമനിലയിലായിരുന്നു. അധിക സമയത്തേക്കു നീണ്ട സന്തോഷ് ട്രോഫി ഫൈനലില്‍, 97-ാം മിനിറ്റില്‍ ദിലീപ് ഓര്‍വാന്റെ ഹെഡറിലാണു ബംഗാള്‍ ലീഡ് നേടിയത് (1-0).
എന്നാല്‍, എക്സ്ട്രാ ടൈം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ, ഉജ്വലമായ ഒരു ഹെഡറിലൂടെ ബിബിന്‍ അജയന് കേരളത്തിനായി സമനില ഗോള്‍ നേടി (1-1). 116ാം മിനിറ്റിലാണ് കേരളം സമനില ഗോള്‍ നേടിയത്. നേരത്തെ എക്സ്ട്രാ ടൈമില്‍ ദിലീപ് ഒറോനിന്്റെ ഉജ്വല ഹെഡറിലൂടെ ബംഗാള്‍ മുന്നില്‍ എത്തിയിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.
മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ബംഗാള്‍ ഗോള്‍കീപ്പറുടെ ഉജ്വല സേവുകളും നിര്‍ഭാഗ്യവും കേരളത്തിന് തിരിച്ചടിയാകുകയായിരുന്നു. ലഭിച്ച 2 ഗോള്‍ അവസരങ്ങള്‍ മുതലാക്കാന്‍ ബംഗാളിനും കഴിഞ്ഞില്ല. സെമി ഫൈനല്‍ ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് കേരളം കളത്തിലിറങ്ങിയത്. സന്തോഷ് ട്രോഫി ഫൈനലില്‍ ഇതുവരെ കേരളവും ബംഗാളും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടുതവണ ബംഗാളിനായിരുന്നു വിജയം, ഒരു തവണ കേരളത്തിനും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.