Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


മയക്കു മരുന്നും കഞ്ചാവും ഉപയോഗിക്കുന്നവര്‍ സ്വന്തം മതത്തില്‍ പെട്ടവരില്‍ നിന്ന് തന്നെ വാങ്ങണം; മറ്റ് മതക്കാരുടെ കയ്യീന്ന് വാങ്ങിച്ച്‌ വെറുതേ വര്‍ഗീയ പ്രശ്‌നം ഉണ്ടാക്കരുത്; സ്വാമി സന്ദീപാനന്ദ ഗിരി

janmabhumi-ad

Digital Malayali Web Desk September 15, 2021, 12:16 a.m.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നര്‍കോട്ടിക് ജിഹാദിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.


തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ സംഭവങ്ങളില്‍ ഒന്നാണ് നാര്‍ക്കോട്ടിക്ക് ജിഹാദ്. ഇത് സംബന്ധിച്ച് പാലാ ബിഷപ്പിന്റെ പ്രസംഗം വിവാദമായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇതിനു പിന്നാലെ പരിഹാസരൂപേണ അഭിപ്രായപ്രകടനം നടത്തി രംഗത്ത് വന്നിരിക്കുകയാണ് സ്വാമി സന്ദിപാനന്ദഗിരി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നര്‍കോട്ടിക് ജിഹാദിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ;

'മയക്കു മരുന്നും കഞ്ചാവും മറ്റും ഉപയോഗിക്കുന്നവര്‍ കഴിവതും സ്വന്തം മതത്തില്‍ പെട്ടവരില്‍ നിന്ന് തന്നെ വാങ്ങി ഉപയോഗിക്കേണ്ടതാണ്. മറ്റ് മതക്കാരുടെ കയ്യീന്ന് വാങ്ങിച്ചു വെറുതേ വര്‍ഗീയ പ്രശ്‌നം ഉണ്ടാക്കരുത്.' പരിഹാസത്തോടെ അദ്ദേഹം കുറിച്ചു.

അതേസമയം നര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ ബിഷപ് സഹായം ചോദിച്ചാല്‍ തീര്‍ച്ചയായും ഇടപെടുമെന്ന് നടന്‍ സുരേഷ്‌ഗോപി എംപിയും വ്യക്തമാക്കി. അല്ലാതെ ഓടിച്ചെന്ന് മൈകെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീക്കാരനല്ല താനെന്നും എല്ലാ വിഷയങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ആരും അറിയിക്കാതെ തന്നെ മനസിലാക്കുന്നുണ്ടെന്നും സുരേഷ്‌ഗോപി പ്രതികരിച്ചു.

Facebook Post: https://www.facebook.com/swamisandeepanandagiri/photos/a.738738696151300/6459804240711355/

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick