Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക്, ദക്ഷിണേന്ത്യയും കാവിയണിയുന്നു ഹൈദരാബാദിലെ ബിജെപിയുടെ മുന്നേറ്റം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പോകുന്നു'; അവകാശവാദവുമായി സന്ദീപ് വാര്യര്‍.

janmabhumi-ad

Digital Malayali Web Desk December 04, 2020, 02:46 p.m.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എന്‍ഡിഎ ഭരണത്തില്‍ വരും


തിരുവനന്തപുരം: ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റമെന്ന വാര്‍ത്തകള്‍ക്ക്  പിന്നാലെ  ബിജെപിയുടെ മുന്നേറ്റം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ പോകുന്നുവെന്ന അവകാശവാദവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക് എന്ന കുറിപ്പോടെയാണ് സന്ദീപിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. 

ഹൈദരാബാദില്‍ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ്.ഇത് ഏകദേശം കേരളത്തിന് സമാനമാണെന്നും, അതുകൊണ്ടുതന്നെ കേരളത്തില്‍ ഇതേ ട്രെന്‍ഡ് ആവര്‍ത്തിക്കാന്‍ പോവുകയാണെന്നും സന്ദീപ് പറയുന്നു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എൻഡിഎ ഭരണത്തിൽ വരുമെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം....

ദക്ഷിണേന്ത്യയും കാവിയണിയുന്നു. ഗ്രേറ്റർ ഹൈദ്രാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലാണ് ബിജെപി ചരിത്ര വിജയം നേടുന്നത്. 150 സീറ്റുകളിൽ 80 ലും ബിജെപി ലീഡാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 2 സീറ്റിൽ നിന്നാണ് ഈ മുന്നേറ്റം.

ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക്

തെരഞ്ഞെടുപ്പ് നടന്നത് പൂർണ്ണമായും പേപ്പർ ബാലറ്റിലായിരുന്നു

തെലങ്കാന സർക്കാർ നിയമിച്ച സംസ്ഥാന ഇലക്ഷൻ കമ്മീഷനാണ് തെരഞ്ഞെടുപ്പ് നടത്തിയത്

ഹൈദ്രാബാദിൽ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് (കേരളത്തിന് ഏകദേശം സമാനം )

അതായത് ... കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് ഇതേ ട്രെൻഡാണ് .

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എൻഡിഎ ഭരണത്തിൽ വരും.

ബിജെപി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക്
തെരഞ്ഞെടുപ്പ് നടന്നത് പൂര്‍ണ്ണമായും പേപ്പര്‍ ബാലറ്റിലായിരുന്നു
തെലങ്കാന സര്‍ക്കാര്‍ നിയമിച്ച സംസ്ഥാന ഇലക്ഷന്‍ കമ്മീഷനാണ് തെരഞ്ഞെടുപ്പ് നടത്തിയത്
ഹൈദരാബാദില്‍ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് (കേരളത്തിന് ഏകദേശം സമാനം )
അതായത് ... കേരളത്തിലും ആവര്‍ത്തിക്കാന്‍ പോകുന്നത് ഇതേ ട്രെന്‍ഡാണ് .
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എന്‍ഡിഎ ഭരണത്തില്‍ വരും'.ദക്ഷിണേന്ത്യയും കാവിയണിയുന്നു. ഗ്രേറ്റര്‍ ഹൈദ്രാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലാണ് ബിജെപി ചരിത്ര വിജയം...

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick