Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഈ ദുനിയാവിന്റെ സൗന്ദര്യം ഞാൻ കണ്ടത് എന്റെ മകളിലൂടെയാണ് ! എന്റെ ഹന്നയാണ് എന്റെ ലോകം ! കുറിപ്പ് വൈറലാകുന്നു !

janmabhumi-ad

Digital Malayali Web Desk October 22, 2021, 11:25 p.m.

ജീവിതത്തെയും പോസറ്റിവായി കാണാൻ കഴിഞ്ഞാൽ നമ്മളെ പോലെ സന്തോഷിക്കുന്നവർ വേറെ കാണില്ലെന്ന് തന്നെ പഠിപ്പിച്ചതും ഈ പൊന്നുമോളാണെന്നും സലീം പറയുന്നു.


സോഷ്യല്‍ മീഡിയ കയ്യടക്കി ഹന്ന എന്നൊരു കുഞ്ഞു മാലാഖ. പ്രശസ്ത ആല്‍ബം ഗായകന്‍ സലീംകോടത്തൂരിന്റെ മകള്‍ ഹന്നസലീം എന്ന പത്തു വയസുകാരിയും അവളുടെ ഗാനവുമാണ് കേരളകരയും സോഷ്യല്‍ മീഡിയയും കീഴടക്കി മുന്നേറുന്നത്. മകളുടെ കുറവുകളെ അറിയിക്കാതെ… അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർത്തി ഹൃദയത്തോട് ഒട്ടി നിൽക്കുന്ന അച്ഛനാണ് സലീം. ഈ ലോകത്തിന്റെ സൗന്ദര്യം താൻ കണ്ടത് മകൾ ഹന്നയിലൂടെയായിരുന്നുവെന്ന് സലിം പിറന്നാൾ കുറിപ്പിൽ പറയുന്നു.

ജീവിതത്തെയും പോസറ്റിവായി കാണാൻ കഴിഞ്ഞാൽ നമ്മളെ പോലെ സന്തോഷിക്കുന്നവർ വേറെ കാണില്ലെന്ന് തന്നെ പഠിപ്പിച്ചതും ഈ പൊന്നുമോളാണെന്നും സലീം പറയുന്നു.

കുറിപ്പിങ്ങനെ

#HAPPY BIRTH DAY..HANNAMOL സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് ഇന്ന് പത്താം പിറന്നാൾ …..കുറച്ചു കാലം മുൻപ് വരെ ഇവൾ ഞങ്ങളുടെ മാത്രം മാലാഖയായിരുന്നു ഇന്ന് നിങ്ങളുടെയെല്ലാം മാലാഖയായി സ്വീകരിച്ചതിനോളം മറ്റൊരു സന്തോഷം ഞാൻ കാണുന്നില്ല ..ദുനിയാവിന്റെ സൗന്ദര്യം ഞാൻ കണ്ടത് എന്റെ മകളിലൂടെയായിരുന്നു.. അതുകൊണ്ട് തന്നെ എന്റെ ലോകവും എന്റെ ഹന്ന തന്നെ.. എന്നാൽ അവളൊരു പട്ടമായിരുന്നു അവൾക് പറക്കാനുള്ളത് വിശാലമായ ആകാശത്തേക്കും..കാറ്റിനോട് പോരാടിയല്ലാതെ ഒരുപട്ടവും ലക്ഷ്യത്തിലെത്താറില്ലല്ലോ..എന്നതുകൊണ്ടുതന്നെ ആ പട്ടത്തിന്റെ ഒരിക്കലും പൊട്ടാത്ത നൂലായി ഞങ്ങൾ മാറിയപ്പോൾ കൊടുങ്കാറ്റിനെപോലും മറികടക്കാനായെന്നതാണ് ഞങ്ങളുടെ വിജയം.

പനിനീർ പൂവിന്റെഭംഗി നോക്കി ആസ്വദിക്കാറുള്ള നമ്മളാരും പനിനീർപൂവിന്റെ തണ്ടുകളെ നോക്കി നിരാശപ്പെടുകയോ സഹതപിക്കുകയോ ചെയ്യാറില്ല അതുപോലെ നമ്മുടെ ജീവിതത്തെയും പോസറ്റിവായി കാണാൻ കഴിഞ്ഞാൽ നമ്മളെ പോലെ സന്തോഷിക്കുന്നവർ വേറെ കാണില്ലെന്ന് എന്നെ പഠിപ്പിച്ച ഉപ്പച്ചിയുടെ ചിങ്കിടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ….ഏവരും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ…ഹന്നയെ ഹൃദയത്തോട് ചേർത്തുവെക്കുമല്ലോ…!സ്വർഗ്ഗം തന്ന മകൾക്കായ്!!വാപ്പ

 

 

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick