Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


10 വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും സജിതയ്ക്ക് അസുഖം വന്നിട്ടില്ലെന്ന് റഹ്‌മാന്‍: ഒരു കുറവും വരുത്താതെ നോക്കിയെന്ന് സജിത : അഞ്ച് വീട് അകലയുള്ള കാമുകിയെ ഇലക്‌ട്രീഷന്‍ ഒളിപ്പിച്ചത് സ്വിച്ചിട്ടാല്‍ ഷോക്കടിക്കും വാതിലൊരുക്കി : അയിലൂരിലേത് സിനിമയെ വെല്ലും ത്രില്ലര്‍

janmabhumi-ad

Digital Malayali Web Desk June 10, 2021, 02:31 p.m.

മാതാപിതാക്കളും സഹോദരിയുമുള്ള വീട്ടില്‍ ത​ന്റെ മുറിയിലാണ്, അയല്‍വാസിയായ സജിത (28) എന്ന യുവതിയെ റഹ്​മാന്‍ പത്തു വര്‍ഷം ഒളിപ്പിച്ചുതാമസിപ്പിച്ചത്.


പാലക്കാട്: സ്നേഹത്തിലായ അയല്‍വാസിയായ യുവാവിന്റെ വീട്ടില്‍ വീട്ടുകാരോ പുറംലോകമോ അറിയാതെ 11 വര്‍ഷം യുവതി ഒളിച്ചുതാമസിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിചിത്രജീവിതം വിശ്വസിക്കാനാവാതെ ഞെട്ടലിലാണ്​ നാട്ടുകാർ . അയിലൂര്‍ കാരക്കാട്ട് പറമ്ബിലെ റഹ്മാന്‍ (34) എന്ന യുവാവിനെ നെന്മാറ പൊലീസ് കസ്​റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് രഹസ്യങ്ങളുടെ ചുരുള്‍ അഴിഞ്ഞത്.

മാതാപിതാക്കളും സഹോദരിയുമുള്ള വീട്ടില്‍ ത​ന്റെ മുറിയിലാണ്, അയല്‍വാസിയായ സജിത (28) എന്ന യുവതിയെ റഹ്​മാന്‍ പത്തു വര്‍ഷം ഒളിപ്പിച്ചുതാമസിപ്പിച്ചത്.  

അയിലൂര്‍ കാരക്കാട്ട് പറമ്ബിലെ കുഞ്ഞുവിട്ടീല്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍ ഒരുത്രില്ലര്‍ സിനി​മയെ വെല്ലുന്നതായിരുന്നു. സസ്​പെന്‍സ് പൊലീസ്​ വിവരിച്ചപ്പോള്‍ അവശ്വസനീയമായ കഥ കേട്ട്​ ഞെട്ടാത്തവരുണ്ടാവില്ല. ഒപ്പം ബാക്കിയാവുന്നത്​ ആ കുടുംബത്തില്‍ സംഭവിച്ചതെന്താണെന്ന് അറിയാനുള്ള ആകാംക്ഷ മാത്രം.

അതേഅസ്മയം പത്ത് വര്‍ഷം സജിതയെ ഒരു കുറവും വരുത്താതെയാണ് നോക്കിയതെന്നും സ്വന്തം മുറിയിലാണ് ഒളിച്ച്‌ താമസിപ്പിച്ചതെന്നും യുവാവ് പറയുന്നു. തന്നെ യാതൊരു കുറവും വരുത്താതെയാണ് ഇക്കാലമത്രയും നോക്കിയതെന്ന് സജിതയും വെളിപ്പെടുത്തുന്നു.

 പത്ത് വര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍ പോലും സജിതയ്ക്ക് അസുഖങ്ങളൊന്നും വന്നിരുന്നില്ല. ചെറിയ തലവേദനയും വയറുവേദനയും വരുമെന്നല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല. പ്രണയത്തില്‍ വീട്ടുകാര്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇലക്‌ട്രിക്ക് കാര്യങ്ങളൊക്കെ നന്നായി അറിയാം. അങ്ങനെയാണ് റിമോര്‍ട്ടില്‍ വര്‍ക്ക് ചെയ്യുന്ന വാതിലൊക്കെ വെച്ചത്.' റഹ്‌മാന്‍ പറയുന്നു.

റഹ്മാനെ കാണാതായത് മൂന്ന് മാസം മുന്‍പ് അംഗങ്ങള്‍ തിങ്ങിക്കഴിയുന്ന ഈ കുഞ്ഞുവീട്ടില്‍ 11 വര്‍ഷം​ ഒരുയുവതിയെ ഒളിച്ചുതാമസിപ്പിച്ചെന്ന്​ വീട്ടിലുള്ളവര്‍ക്ക്​ പോലും വിശ്വസിക്കാനായിട്ടില്ല. മൂന്നുമാസം മുന്‍പ് അയിലൂരിലെ വീട്ടില്‍ നിന്നു കാണാതായ റഹ്​മാനെ ചൊവ്വാഴ്ച ബന്ധുക്കള്‍ നെന്മാറ ടൗണില്‍ കണ്ടെത്തിയതോടെയാണ് 11 വര്‍ഷത്തെ ഒളിജീവിതം പുറത്തായത്.

2010 ഫെബ്രുവരി രണ്ട് മുതല്‍ സജിതയെ കാണാനില്ലെന്ന് ബന്ധുക്കള്‍ നെന്മാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് സംശയമുള്ളവരെ ചോദ്യം ചെയ്തതില്‍ റഹ്​മാനുമുണ്ടായിരുന്നെങ്കിലും യുവതിയെ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

മാതാപിതാക്കളും രണ്ട് സഹോദരങ്ങളും ഉള്‍പ്പെടുന്ന തന്റെ കൊച്ചുവീട്ടിലാണ് ആരുമറിയാതെ റഹ്മാന്‍ എന്ന യുവാവ് പ്രണയിനിയായ സജിതയെ ഒളിപ്പിച്ച്‌ താമസിപ്പിച്ചത്. വീടിന് മൂന്നു മുറിയും ഇടനാഴിയുമാണ് ഉള്ളത്. ഇലക്‌ട്രിക് ജോലിയില്‍ വിദഗ്ദ്ധനായ യുവാവ് മുറിപൂട്ടാന്‍ വാതിലിന് അകത്തും പുറത്തും യന്ത്ര സംവിധാനം ഘടിപ്പിച്ചു. സ്വിച്ചിട്ടാല്‍ ലോക്കാവുന്ന ഓടാമ്ബലും സജ്ജീകരിച്ചു. രണ്ടുവയറുകള്‍ വാതിലിന് പുറത്തേക്കിട്ടിരുന്നതില്‍ തൊട്ടാല്‍ ഷോക്കടിക്കുമെന്ന പേടിമൂലം വീട്ടുകാര്‍ റൂമിനടുത്തേക്ക് പോകാതായി.

പ്രാഥമിക കൃത്യനിര്‍വഹണങ്ങള്‍ക്ക് രാത്രിമാത്രമാണ് സജിത പുറത്തേക്കിറങ്ങുക. ഇതിനായി മുറിയിലുള്ള ചെറിയ ജനലിലെ അഴികള്‍ എടുത്തുമാറ്റി. ആരോടും മിണ്ടാതെ മുറിക്കകത്തിരിക്കുന്ന സജിത ജോലികഴിഞ്ഞ് റഹ്മാന്‍ വരുമ്ബോള്‍ മാത്രമാണ് സംസാരിക്കുക. അപ്പോഴെല്ലാം മുറിയിലെ ചെറിയ ടി.വി. ശബ്ദംകൂട്ടിവെച്ചു. അങ്ങനെ വീട്ടുകാരെ പറ്റിച്ചു. തനിക്ക് ഭ്രാന്തുണ്ടെന്ന തോന്നല്‍ പോലും കാമുകിക്ക് വേണ്ടി റഹ്മാന്‍ സൃഷ്ടിച്ചു.

മൂന്നുമസം മുമ്ബാണ് യുവാവ് സജിതയേയും കൂട്ടി വീടുവിട്ടിറങ്ങിയത്. കഴിഞ്ഞദിവസം നെന്മാറയില്‍വച്ച്‌ സഹോദരന്‍ കണ്ടതോടെയാണ് സംഭവത്തെക്കുറിച്ച്‌ പുറംലോകമറിയുന്നത്.

    

 

 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick