Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 15പേര്‍ മരിച്ചു , ഏഴുപേരെ രക്ഷപ്പെടുത്തി

janmabhumi-ad

Digital Malayali Web Desk October 10, 2021, 05:41 p.m.

ടാട്ടര്‍സ്താന്‍ മേഖലയില്‍ രാവിലെ 9.23നായിരുന്നു അപകടം. റഷ്യയില്‍ ഏവിയേഷന്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ടെങ്കിലും പഴക്കം ചെന്ന വിമാനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്.


റഷ്യയില്‍ വിമാനം തകര്‍ന്ന് വീണ് 15 പേര്‍ മരിച്ചു. പാരച്യൂട്ട് ജംപര്‍മാരാണ് എല്‍-410 വിമാനത്തിലുണ്ടായിരുന്നതെന്ന് എമര്‍ജന്‍സി സര്‍വിസസ് അറിയിച്ചു. ഏഴുപേരെ രക്ഷപെടുത്തി. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ടാട്ടര്‍സ്താന്‍ മേഖലയില്‍ രാവിലെ 9.23നായിരുന്നു അപകടം. റഷ്യയില്‍ ഏവിയേഷന്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ടെങ്കിലും പഴക്കം ചെന്ന വിമാനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്.

സെപ്റ്റംബര്‍ അവസാന വാരം റഷ്യയിലെ ഖബറോവക്സ് മേഖലയില്‍ വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നു. എന്‍-26 റഷ്യന്‍ വിമാനമായിരുന്നു തകര്‍ന്നത്.

ആറു പേരുമായി സഞ്ചരിച്ചിരുന്ന വിമാനം റഡാറില്‍നിന്നു കാണാതാവുകയായിരുന്നു. ഖബറോവക്സിലെ സ്‌കൈ റിസോര്‍ട്ടിന് സമീപത്താണു വിമാനത്തിന്റ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick