Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ആന്ധ്രയിലെ ഏറ്റവും വലിയ ഡാമില്‍ വിള്ളല്‍, വെള്ളം ചോരുന്നതായി കണ്ടെത്തി, 20 ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചു, ജലസംഭരിണി അപകടാവസ്ഥയില്‍ എന്ന് ജില്ലാ കളക്ടര്‍

janmabhumi-ad

Digital Malayali Web Desk November 22, 2021, 08:56 a.m.

. 500 വർഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ് റയല ചെരിവ് ജലസംഭരണി.


തിരുപ്പതി: ആന്ധ്രയിലെ തിരുപ്പതിക്ക് സമീപമുള്ള പ്രസിദ്ധമായതും പഴക്കമേറിയതുമായ  റയല ചെരിവ് ജലസംഭരണിയില്‍ വിള്ളല്‍. വെള്ളം ചോരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. . 500 വർഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ് റയല ചെരിവ് ജലസംഭരണി. 

വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച ഇത് ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണികൂടിയാണ്.. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ബണ്ടില്‍ ചോര്‍ച്ച തുടങ്ങിയത്. ഉടന്‍ തന്നെ അധികൃതര്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. വ്യോമസേനയും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് ആളുകളെ മാറ്റിയത്.

ബണ്ടില്‍ നിലവില്‍ 0.9 ടിഎംസി അടി വെള്ളമാണ് ഉള്ളത്. 0.6 ടിഎംസി അടി വെള്ളം സംഭരിക്കാനുള്ള ശേഷിയേ ബണ്ടിനുള്ളൂ. സമീപകാലത്തായി ആദ്യമായിട്ടാണ് ജലസംഭരണിയിലേക്ക് ഇത്രയധികം വെള്ളത്തിന്റെ ഒഴുക്കുണ്ടാകുന്നതെന്ന് അധികൃതര്‍ പറയുന്നത്. കനത്ത മഴയാണ് ഇതിന് കാരണം.ഇതിനിടെ ജലസേചന വകുപ്പ് അധികൃതര്‍ ജലസംഭരണിയുടെ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തകരാര്‍ പരിഹരിച്ചാലും ബണ്ട് ഇനി ഉപയോഗിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജലസംഭരിണി അപകടാവസ്ഥയില്‍ എന്നാണ് ജില്ലാ കളക്ടര്‍ പറയുന്നത്.

 

 

 

 

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick