Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



91 കാരനായ മാധ്യമ രാജാവിന്റെ നാലാം വിവാഹവും തകര്‍ന്നു; നാലു ഭാര്യമാരില്‍ നിന്നായി പത്ത് മക്കൾ, വിവിധ ഇന്ത്യന്‍ ചാനലുകള്‍ അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളുടെ ഉടമ റുപെര്‍ട്ട് മുര്‍ഡോക്ക് ആറു വര്‍ഷം നീണ്ട വിവാഹബന്ധം ഉപേക്ഷിക്കുന്നു

janmabhumi-ad

Digital Malayali Web Desk June 23, 2022, 04:57 p.m.

സ്‌കൈ ടിവി, സണ്‍, ടൈംസ് ന്യുസ് പേപ്പര്‍, ഫോക്സ് ന്യുസ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്നീ മാധ്യമ സംരംഭങ്ങള്‍ക്ക് പുറമെ അദ്ദേഹത്തിന്റെ സ്വദേശമായ ആസ്ട്രേലിയയിലും മുര്‍ഡോക്കിന് നിര്‍വധി സംരംഭങ്ങളുണ്ട്


ആറു വര്‍ഷം മാത്രം നീണ്ട ദാമ്ബത്യത്തിനൊടുവില്‍ മാധ്യമ ചക്രവര്‍ത്തി റുപെര്‍ട്ട് മുര്‍ഡോക്കും ഭാര്യയും മോഡലുമായ ജെറി ഹോളും വേര്‍പിരിയുന്നു.ഇന്നലെ രാത്രിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ എത്തിയത്. ഇരുവരും ഇത്രപ്പെട്ടെന്ന് വേര്‍പിരിയാന്‍ തീരുമാനിച്ചതില്‍ ഉറ്റ സുഹൃത്തുക്കള്‍ പോല്യു അത്ഭുതം കൂറുകയാണെന്ന് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 14 ബില്യണ്‍ ആസ്തിയുടെ ഉടമയായ റൂപെര്‍ട്ട് മുഡോക്കിന്റെ നാലാം വിവാഹമായിരുന്നു ഇത്.

മൈക്ക് ജഗ്ഗെറിനൊപ്പം 22 വര്‍ഷം ജീവിക്കുകയും, അതില്‍ നാല് കുട്ടികള്‍ ജനിക്കുകയും ചെയ്തിരുന്നെങ്കിലും സാങ്കേതികമായി ഇത് ജെറി ഹാളിന്റെ ആദ്യ വിവാഹമായിരുന്നു. മുര്‍ഡോക്ക് ഹാളുമായി വിവാഹപൂര്‍വ്വ കരാറുകള്‍ ഏതെങ്കിലും ഒപ്പുവച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ലണ്ടനിലെ സെര്‍പ്പന്റൈന്‍ ഗാലറിയില്‍ മുര്‍ഡോക്ക് ഒരുക്കിയ ഈ വര്‍ഷത്തെ വേനല്‍ക്കാല വിരുന്നില്‍ ജെറി ജോളിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ പങ്കെടുത്തിരുന്നില്ല എന്ന് ആ വിരുന്നില്‍ പങ്കെടുത്ത ചിലര്‍ പറയുന്നു.

2021 ആഗസ്റ്റില്‍ ലണ്ടനില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മുര്‍ഡോക്കും ഹാളും ഒരുമിച്ച്‌ പൊതുവേദിയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇരുവരും വെവ്വേറെയായിരുന്നു എത്തിയതെങ്കിലും തിരിച്ചു പോയത് ഒരു കാറിലായിരുന്നു. സ്‌കൈ ടിവി, സണ്‍, ടൈംസ് ന്യുസ് പേപ്പര്‍, ഫോക്സ് ന്യുസ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്നീ മാധ്യമ സംരംഭങ്ങള്‍ക്ക് പുറമെ അദ്ദേഹത്തിന്റെ സ്വദേശമായ ആസ്ട്രേലിയയിലും മുര്‍ഡോക്കിന് നിര്‍വധി സംരംഭങ്ങളുണ്ട്.

2014-ല്‍ തന്റെ മൂന്നാം ഭാര്യയായ ഡെംഗുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ മുര്‍ഡോക്ക് 2015-ല്‍ ആസ്ട്രേലിയിയയില്‍ വച്ചായിരുന്നു ജെറി ഹാളുമായി കണ്ടുമുട്ടുന്നത്. മുര്‍ഡോക്കിന്റെ ആദ്യ ഭാര്യ പട്രീഷ്യ ബൂക്കര്‍ എന്ന ആസ്ട്രേലിയന്‍ മോഡല്‍ ആയിരുന്നു. 1965-ല്‍ അവര്‍ വിവാഹമോചിതരായി. രണ്ടാമത് വിവാഹം കഴിച്ചത് അന്ന എന്ന ഒരുമുന്‍ പത്ര റിപ്പോര്‍ട്ടറെ ആയിരുന്നു.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന ആ ബന്ധം 1999-ല്‍ വിവാഹ മോചനത്തില്‍ കലാശിച്ചു. അതില്‍ നഷ്ടപരിഹാരമായി 1.5 ബില്യണ്‍ പൗണ്ടായിരുന്നു മുര്‍ഡോക്കിന് നല്‍കേണ്ടി വന്നത്. നാലു ഭാര്യമാരില്‍ നിന്നായി പത്ത് മക്കളാണ് മുര്‍ഡോക്കിനുള്ളത്.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick