Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'മോഡി കളി’ക്കാന്‍ ഒന്നിലധികം സീറ്റില്‍ മത്സരിക്കുക, ഹെലികോപ്റ്ററില്‍ പറന്നുനടന്ന് കോമാളിത്തരം കാട്ടുക'; കെ സുരേന്ദ്രനെതിരെ ആര്‍എസ്‌എസ് നേതാവ്

janmabhumi-ad

Digital Malayali Web Desk May 04, 2021, 09:11 a.m.

'ഇ ശ്രീധരന്‍ എന്ന മാന്യനെപ്പോലും അപമാനിക്കാന്‍ വിടുക. ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നു' - ഇഎന്‍ നന്ദകുമാര്‍


നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് നേതാവ് ഇഎന്‍ നന്ദകുമാര്‍.  

ഒന്നിലധികം സീറ്റുകളില്‍ മത്സരിച്ച് ഹെലികോപ്ടറില്‍ പറന്ന് കോമാളിത്തരം കാണിച്ചതും പ്രചരണത്തിലെ കുട്ടിക്കളിയുമാണ് ബിജെപിയെ തോല്‍പ്പിച്ചതെന്ന് നന്ദകുമാര്‍ വിമർശിച്ചു. ഇങ്ങനെയുള്ളവര്‍ എത്രയുംവേഗം സ്ഥാനമൊഴിഞ്ഞ് പ്രസ്ഥാനത്തെ രക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഇഎന്‍ നന്ദകുമാറിന്റെ കുറിപ്പ്,

'തെരഞ്ഞെടുപ്പ് കുട്ടികളിയല്ല. അവസാനനിമിഷം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. നിഷ്‌ക്രിയരായ ഇവറ്റകളുടെ നോമിനേഷന്‍ തള്ളിപ്പോകുക. ‘മോഡി കളി’ക്കാന്‍ ഒന്നിലധികം സീറ്റില്‍ മത്സരിക്കുക. ഈ കൊച്ചു കേരളത്തില്‍ ഹെലികോപ്റ്ററില്‍ പറന്നുനടന്ന് കോമാളിത്തരം കാട്ടുക. ഇ ശ്രീധരന്‍ എന്ന മാന്യനെപ്പോലും അപമാനിക്കാന്‍ വിടുക. ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നു. മഹാരഥന്മാര്‍ സ്വജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത മഹാപ്രസ്ഥാനത്തെ കുട്ടിക്കളിയില്‍ നശിപ്പിക്കല്ലേ. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂ.”

ആര്‍എസ്എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര ബുക്‌സ് ചുമതലക്കാരനും നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് നന്ദകുമാർ.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick