Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം.

janmabhumi-ad

Digital Malayali Web Desk April 23, 2021, 08:05 a.m.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ 21 പന്ത് ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്ടപ്പെടാതെ മറികടന്നു.


മുംബൈ: ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ 21 പന്ത് ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്ടപ്പെടാതെ മറികടന്നു.

ബാംഗ്ലൂരിനായി ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി നേടി. 52 പന്തില്‍ 101 റണ്‍സ് നേടിയ ദേവ്ദത്തിന് 47 പന്തില്‍ 72 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പിന്തുണച്ചു. ദേവ്ദത്ത് 11 ഫോറും ആറ് സിക്‌സും പറത്തിയപ്പോള്‍ കോഹ്‌ലി നേടിയത് ആറ് ഫോറും മൂന്ന് സിക്‌സും  

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 177 റണ്‍സെടുത്തത്.

ശിവം ദുബെയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 32 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 46 റണ്‍സ് ശിവം നേടി

തകര്‍ച്ചയോടെയായിരുന്നു രാജസ്ഥാന്റെ തുടക്കം. സ്‌കോര്‍ 14-ല്‍ നില്‍ക്കേ ജോസ് ബട്ട്ലറെ (8) അവര്‍ക്ക് നഷ്ടമായി. പിന്നാലെ മനന്‍ വോറയും (7) മടങ്ങി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മില്ലറും (0) വന്നപോലെ മടങ്ങിയപ്പോള്‍ 4.3 ഓവറില്‍ മൂന്നിന് 18 റണ്‍സെന്ന ദയനീയ സ്ഥിതിയിലായി രാജസ്ഥാന്‍.

18 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മികച്ച തുടക്കം ലഭിച്ച ശേഷം പുറത്താവുകയായിരുന്നു.

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ശിവം ദുബെ – റിയാന്‍ പരാഗ് സഖ്യം രാജസ്ഥാനെ 100 കടത്തി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 66 റണ്‍സാണ് രാജസ്ഥാന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. രാഹുല്‍ തെവാട്ടിയ 23 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 40 റണ്‍സ് നേടി. രാജസ്ഥാനെ 177-ല്‍ എത്തിച്ചത് തെവാട്ടിയയുടെ ഇന്നിംഗ്‌സായിരുന്നു.

മുഹമ്മദ് സിറാജ് ആര്‍.സി.ബിക്കായി നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേൽ മൂന്ന് വിക്കറ്റും എടുത്തു. 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick