Digital Malayali Web Desk December 07, 2022, 10:39 a.m.
തളിക്കുളം എസ്എന്‍വി സ്കൂളിനു സമീപം കളരിക്കല്‍ ലജിതയെയാണ് (41) ഈസ്റ്റ് സ്റ്റേഷന് ഓഫിസര്‍ പി. ലാല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
തൃശ്ശൂര്‍: ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ വയോധികയെ ജ്യൂസില്‍ ഉറക്കഗുളിക കൊടുത്തു മയക്കി മാല കവര്‍ന്ന യുവതിയെ പൊലീസ് പിടികൂടി.
തളിക്കുളം എസ്എന്‍വി സ്കൂളിനു സമീപം കളരിക്കല്‍ ലജിതയെയാണ് (41) ഈസ്റ്റ് സ്റ്റേഷന് ഓഫിസര്‍ പി. ലാല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ വെച്ചായിരുന്നു ഇവര്‍ പുത്തൂര്‍ സ്വദേശിയായ വയോധികയുടെ മാല കവര്‍ന്നെടുത്തത്. ഈ മാല പണയം വെയ്ക്കാനായി എത്തിയ ധനകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലായിരുന്നു എംബിഎ ബിരുദധാരിയായ യുവതി പിടിയിലായത്.
ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്ന് വന്നിരുന്ന വയോധികയ്ക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കിയ ശേഷമായിരുന്നു ലിജിത മാല അപഹരിച്ചത്. മോഷണത്തിന് ശേഷം നഗരത്തിലെ തന്നെ ധനകാര്യ സ്ഥാപനത്തിലെത്തിയ പ്രതി മാല മുക്കുപണ്ടമാണെന്ന് അറിയാതെ എഴുപതിനായിരം രൂപയ്ക്ക് പണയം വെച്ച് പണം കൈപ്പറ്റി. പ്രതിയെ മുന്‍പരിചയമുള്ളതിനാല്‍ പണയം വെച്ച ആഭരണം സ്വര്‍ണമാണോ എന്ന് പരിശോധിച്ചിരുന്നില്ല.
പിന്നീട് നടന്ന പരിശോധനയിലായിരുന്നു പണയം വെച്ചത് മുക്കുപണ്ടമാണെന്ന് ധനകാര്യസ്ഥാപനം തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ ലിജിതയോട് പണം തിരികെ നല്കാന് ആവശ്യപ്പെടുകയും പ്രതി മുപ്പതിനായിരം രൂപ തിരികെ അടയ്ക്കുകയും ചെയ്തിരുന്നു. . ഇതേ സമയം ആശുപത്രിയില്‍ നിന്ന് അടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ധനകാര്യ സ്ഥാപനത്തിലെത്തിയ പൊലീസ് സംഘം ലിജിതയുടെ വിവരങ്ങള്‍ അവിടെ നിന്നും ശേഖരിക്കുകയുണ്ടായി. തുടര്‍ന്ന് ബാക്കി പണം തിരികെ അടയ്ക്കാനെത്തിയപ്പോള്‍ പിടികൂടുകയുമായിരുന്നു. നഗരത്തിലെ തന്നെ ഒരു നോണ്‍ ബാങ്കിംഗ് സ്ഥാപനത്തിലെ ജീവനക്കാരിയായ ലിജിത നേരത്തെയും സമാനമായ കേസുകളില്‍ പ്രതിയായിട്ടുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.