Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



'ഞാനൊന്നു ജീവിച്ചു പൊക്കോട്ടെ, കാര്യങ്ങള്‍ ഞാന്‍ നിങ്ങളോട് തുറന്ന് പറയും'; വിവാഹം സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ച്‌ റിമി ടോമി

janmabhumi-ad

Digital Malayali Web Desk April 26, 2022, 07:53 p.m.

തനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരുന്നുണ്ടെന്നും എല്ലാവർക്കും ഇക്കാര്യമാണ് അറിയേണ്ടതെന്നും റിമി പറയുന്നു


വിവാഹത്തെക്കുറിച്ച്‌ വരുന്ന വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ഗായിക റിമി ടോമി. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തന്റെ വിവാഹം സംബന്ധിച്ച്‌ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രചരിക്കുന്നു.

Rimi Tomy reveals her real age leaving fans surprised - CINEMA - CINE NEWS  | Kerala Kaumudi Online

ഇതിനെതിരെയാണ് റിമി മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ വിവാഹം സംബന്ധിച്ച് ചില വന്ന വാർത്തകൾ വ്യാജമാണെന്ന് റിമി പറഞ്ഞു. തനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരുന്നുണ്ടെന്നും എല്ലാവർക്കും ഇക്കാര്യമാണ് അറിയേണ്ടതെന്നും റിമി പറയുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് റിമി ടോമിയുടെ പ്രതികരണം.

Rimi Tomy reveals her real age and surprises fans! - Malayalam News -  IndiaGlitz.com

വാക്കുകൾ, രണ്ടു ദിവസമായി എനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരികയാണ്. എല്ലാവർക്കും ചോദിക്കാനുള്ളത് ഒരേ കാര്യം. ‘കല്യാണം ആയോ റിമി?’. ഞാൻ വിവാഹിതയാകാൻ പോവുകയാണെന്നു പറഞ്ഞ് പല വിഡിയോകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. എന്നിൽ നിന്നും യാതൊരു പ്രതികരണവും ലഭിക്കാതെ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്നു മനസ്സിലാകുന്നില്ല. ഭാവിയിൽ വിവാഹക്കാര്യം സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുത്താൽ ഞാൻ നിങ്ങളോടു പറയും. ഞാൻ പറഞ്ഞാൽ മാത്രം ഇത്തരം കാര്യങ്ങൾ വിശ്വസിച്ചാൽ മതി. ഇപ്പോൾ ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചു പൊയ്ക്കോട്ടെ’,

മോഡലിനെ പോലെ തിളങ്ങി റിമി ടോമി; ചിത്രങ്ങൾ - Rimi Tomy latest photoshoot  pics | Indian Express Malayalam

സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഗായികയാണ് റിമി ടോമി. വർക്ക് ഔട്ട് ഫോട്ടോകൾ പങ്കുവയ്‍ക്കുന്ന റിമി ടോമി ആരോഗ്യത്തിൽ കാട്ടുന്ന ശ്രദ്ധയെ കുറിച്ച് ആരാധകർ ചർച്ച ചെയ്യാറുണ്ട്. വർഷങ്ങളായി മലയാളികൾക്ക് അറിയാവുന്ന റിമി ടോമിയുടെ ഫിറ്റ്‍നെസിന്റെ രഹസ്യം എന്താണെന്ന് ആരാധകർ ചോദിക്കാറുണ്ട്. മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ ആണ് റിമി ടോമിയുടെ ആദ്യത്തെ ഹിറ്റ് ഗാനം. ബൽറാം വേഴ്‍സസ് താരാദാസെന്ന ചിത്രത്തിലൂടെ സ്വന്തം വേഷത്തിൽ തന്നെ വെള്ളിത്തിരയിലുമെത്തി. ബാലചന്ദ്ര മേനോന്റെ സംവിധാനത്തിലുള്ള ചിത്രം എന്നാലും ശരത് ആണ് റിമി ടോമി ഏറ്റവും ഒടുവിൽ അതിഥി വേഷത്തിൽ എത്തിയത്. വർക്കി എന്ന ചിത്രത്തിനായാണ് ഏറ്റവുമൊടുവിൽ റിമി ടോമി ഗാനം ആലപിച്ചിരിക്കുന്നത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick