Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഞാന്‍ മറ്റൊരു മതത്തില്‍ വിശ്വസിച്ചത് കൊണ്ടാണ് എന്റെ പപ്പ മരണപ്പെട്ടതെന്ന് പറഞ്ഞു- റിമി ടോമി

janmabhumi-ad

Digital Malayali Web Desk June 24, 2022, 08:16 p.m.

റിമി അന്യദൈവങ്ങളെ ആരാധിച്ചിട്ടില്ലേ, അതുകൊണ്ടാണ് പപ്പയ്ക്ക് അങ്ങനെ സംഭവിച്ചതെന്നാണ് കമന്റിൽ പറ‍ഞ്ഞത്.


ഗായിക, അഭിനേത്രി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ പതിപ്പിച്ച താരമാണ് റിമി ടോമി. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവുണ്ട് താരത്തിന്. സോഷ്യൽ മീഡിയയിൽ സജീവമായ റിമിയ്ക്ക് സ്വന്തമായ ഒരു യൂട്യൂബ് ചാനലുമുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.  

ഇപ്പോഴിതാ പപ്പയെക്കുറിച്ചുള്ള ഓർമ്മകൾ ഷെയർ ചെയ്യുന്ന റിമി ടോമിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 2014-ലായിരുന്നു റിമി ടോമിയുടെ പപ്പ ടോമി ജോസഫ് അന്തരിച്ചത്. പപ്പയെക്കുറിച്ച് പറഞ്ഞ് ടിവിയിൽ വന്നിരുന്ന് കരയാൻ താത്പര്യമില്ല. പക്ഷെ, മറ്റൊരു കാര്യമുണ്ട്. ഒരിക്കൽ എനിക്ക് ഫെയ്‌സ്ബുക്കിലോ മറ്റോ വന്ന ഒരു കമന്റായിരുന്നു. റിമിയുടെ പപ്പ മരിക്കാനുള്ള കാരണം പറഞ്ഞാൽ റിമി എതിർക്കുമോ എന്ന് ചോദിച്ചായിരുന്നു തുടക്കം. അപ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചു, അതെന്തായിരിക്കും എന്ന്. റിമി അന്യദൈവങ്ങളെ ആരാധിച്ചിട്ടില്ലേ, അതുകൊണ്ടാണ് പപ്പയ്ക്ക് അങ്ങനെ സംഭവിച്ചതെന്നാണ് കമന്റിൽ പറ‍ഞ്ഞത്.

അങ്ങനെ പോലും ക്രൂരമായി ചിന്തിക്കുന്ന ആളുകൾ നമ്മുടെ ഇടയിലുണ്ട്. ഇവർ മാത്രമല്ല, ഇതുപോലെ നിരവധി ആളുകൾ നമുക്കിടയിലുണ്ട്. അന്യദൈവങ്ങളെ ആരാധിച്ചു എന്നു കരുതി എന്റെ പപ്പ മരിക്കണം എന്നുണ്ടോ? പപ്പയ്ക്ക് അസുഖമുണ്ടെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. വളരെ ചുറുചുറുക്കോടെ എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യുമായിരുന്നു. 57 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നാണ് കാർഡിയാക് അറസ്റ്റ് ഉണ്ടായത്. ചിലപ്പോൾ നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കിൽ പപ്പയെ രക്ഷിക്കാമായിരുന്നു എന്ന കുറ്റബോധം ഇടയ്ക്ക് തോന്നാറുണ്ട്. പക്ഷെ, ദൈവനിശ്ചയം മാറ്റാൻ നമുക്കാവില്ലല്ലോ.

 

 

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick