Digital Malayali Web Desk June 07, 2022, 01:23 p.m.
ആരെയാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം? അത് അറിയില്ല. 3 പേരും എനിക്ക് ഒരുപോലെ. ഈ ജീവിതത്തില്‍ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനം ഇവരാണ്.
മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമൊക്കെയാണ് റിമി ടോമി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു ചിത്രവും അതിനൊപ്പം നല്കിയ കുറിപ്പുമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയി മാറുന്നത്.
സഹോദരങ്ങളുടെ മക്കള്‍ക്ക് ഒപ്പമുള്ള ചിത്രമാണ് റിമി ടോമി പങ്കുവെച്ചത്.അനിയത്തി റീനുവിന്റേയും അനിയന് റിങ്കുവിന്റേയും മക്കള്‍ക്കൊപ്പമുള്ള സെല്‍ഫിയാണ് റിമി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ‘ആരെയാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം? അത് അറിയില്ല. 3 പേരും എനിക്ക് ഒരുപോലെ. ഈ ജീവിതത്തില്‍ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനം ഇവരാണ്. എന്റെ ഏറ്റവും വലിയ സന്തോഷം’, എന്നും ചിത്രത്തിനൊപ്പം റിമി ടോമി കുറിച്ചു.
നേരത്തെയും സഹോദരങ്ങളുടെ മക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് റിമി ടോമി രംഗത്ത് എത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഒപ്പമുള്ള റിമിയുടെ യുട്യൂബ് വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിമിയെപ്പോലെ തന്നെ കുട്ടിത്താരങ്ങള്‍ക്കും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.