Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



റിമി ടോമി രണ്ടാമതും വിവാഹിതയാകുന്നു? വരന്‍ സിനിമയില്‍ നിന്നും, ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

janmabhumi-ad

Digital Malayali Web Desk April 25, 2022, 03:57 p.m.

റിമി ആദ്യം വിവാഹിതയാവുകയും പിന്നിട് ഈ ബന്ധത്തില്‍ നിന്നും വേര്‍പിരിയുകയും ചെയ്തിരുന്നു


ഗായിക, അഭിനേത്രി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ പതിപ്പിച്ച താരമാണ് റിമി ടോമി. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവുണ്ട് താരത്തിന്. സോഷ്യൽ മീഡിയയിൽ സജീവമായ റിമിയ്ക്ക് സ്വന്തമായ ഒരു യൂട്യൂബ് ചാനലുമുണ്ട്.

 താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.

Rimi Tomy reveals her real age leaving fans surprised - CINEMA - CINE NEWS  | Kerala Kaumudi Online

റിമി ആദ്യം വിവാഹിതയാവുകയും പിന്നിട് ഈ ബന്ധത്തില്‍ നിന്നും വേര്‍പിരിയുകയും ചെയ്തിരുന്നു. റോയ്സ് കിഴക്കൂടന്‍ റിമിയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം മറ്റൊരു വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരുന്നു. 2019ലായിരുന്നു റിമി ടോമിയുടെയും റോയിസിന്റെയും വിവാഹ മോചനം.  

പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടക്കുന്നത്. എന്നാലിപ്പോഴിതാ റിമി ടോമി വീണ്ടും വിവാഹിതയാകുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം വളരെക്കാലത്തിന് ശേഷമാണ് റിമി വീണ്ടും വിവാഹിതയാകുന്നത്.

See the source image

എന്നാല്‍ സിനിമ മേഖലയില്‍ നിന്നു തന്നെയുള്ള ആള്‍ തന്നെയാണ് വരന്‍ എന്നാണ് വിവരം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായില്ല. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുന്നത്.  

 

 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick