Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഭയങ്കര സെൻസിറ്റീവ് ആണ്; ചെറിയ കാര്യങ്ങളിൽ ദുഖിക്കുന്നത് വീക്ക്നെസ്സ്; ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുന്നത് ബലവും; റിമി ടോമി !

janmabhumi-ad

Digital Malayali Web Desk October 13, 2021, 05:52 p.m.

ആരോ എന്നോട് ചോദിച്ചു, എന്താണ് എന്റെ വീക്ക്നെസ്സ് എന്ന്. ഞാൻ പറഞ്ഞു ഞാൻ ഭയങ്കര സെൻസിറ്റീവ് ആണ് എന്ന്. ചെറിയ കാര്യങ്ങൾക്ക് വിഷമിക്കുകയും അത് എന്നെ മുറിപ്പെടുത്തുകയും ചെയ്യുമെന്ന്


ഗായിക എന്നതിലുപരി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് റിമി ടോമി. ലോക്ഡൗണില്‍ ശരീരഭാരം കുറച്ച് മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ  ഇപ്പോഴിതാ സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്കിടുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്ന റിമി ഏറ്റവും ഒടുവിൽ ഗുഡ് നൈറ്റ് നേർന്നുകൊണ്ട് ഷെയർ ചെയ്ത ഒരു ചിത്രമാണ് വൈറലായി മാറിയത്.

റിമി

ആരോ എന്നോട് ചോദിച്ചു, എന്താണ് എന്റെ വീക്ക്നെസ്സ് എന്ന്. ഞാൻ പറഞ്ഞു ഞാൻ ഭയങ്കര സെൻസിറ്റീവ് ആണ് എന്ന്. ചെറിയ കാര്യങ്ങൾക്ക് വിഷമിക്കുകയും അത് എന്നെ മുറിപ്പെടുത്തുകയും ചെയ്യുമെന്ന്. അവർ എന്നോട് വീണ്ടും ചോദിച്ചു എന്താണ് ബലം എന്ന്. ഞാൻ പറഞ്ഞു ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ ബലം എന്ന്. ഇതേ വാക്കുകൾ അടങ്ങുന്ന ഒരു തോട്ടാണ് റിമി പങ്കിട്ടത്. ഒട്ടനവധി അഭിപ്രായങ്ങൾ ആണ് റിമിക്ക് ലഭിച്ചത്.

See the source image

2000 മുതൽ 2020 വരെ റിമി പ്രേക്ഷകർക്കിടയിൽ താരമാണ്. അവതാരക ആയി ടെലിവിഷൻ ചാനലുകളിൽ നിറഞ്ഞുനിന്ന റിമിയെ അന്ന് മുതൽ തന്നെ പ്രേക്ഷകർ നെഞ്ചേറ്റിയിരുന്നു. ശേഷമാണ് റിമി ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കും റിമി എത്തിയത്.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick