Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & cultureആരും ആരെയും പൂര്‍ണമായി അംഗീകരിക്കില്ല, എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാന്‍ കഴിയുകയുമില്ല : റിമി ടോമി

janmabhumi-ad

Digital Malayali Web Desk April 16, 2022, 10:36 a.m.

ആ സമയത്ത് ഞാന്‍ ഗള്‍ഫില്‍ ആദ്യമായി പരിപാടി അവതരിപ്പിക്കാന്‍ പോയതാണ്


ഗായിക, അഭിനേത്രി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ പതിപ്പിച്ച താരമാണ് റിമി ടോമി. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവുണ്ട് താരത്തിന്. സോഷ്യൽ മീഡിയയിൽ സജീവമായ റിമിയ്ക്ക് സ്വന്തമായ ഒരു യൂട്യൂബ് ചാനലുമുണ്ട്.

ഇപ്പോഴിതാ നടി നല്‍കിയ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ആദ്യമായി സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് മുതല്‍ ഗാനമേളകളില്‍ പാടുന്നതിനെ കുറിച്ചും റിമി അഭിമുഖത്തില്‍ പറഞ്ഞു.

റിമി ടോമിയുടെ വാക്കുകള്‍ ഇങ്ങനെ, ‘സിനിമയില്‍ ആദ്യമായി പാടിയ ചിങ്ങമാസം എന്ന പാട്ട് പാടാന്‍ വേണ്ടി നാദിര്‍ഷിക്ക ആണ് ആദ്യം വിളിച്ചത്. ആ സമയത്ത് ഞാന്‍ ഗള്‍ഫില്‍ ആദ്യമായി പരിപാടി അവതരിപ്പിക്കാന്‍ പോയതാണ്. അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് എയ്ഞ്ചല്‍ വോയ്സ് എന്ന ഗ്രൂപ്പിന്റെ മാനേജരെ വിളിച്ച് ആണ് സിനിമയില്‍ പാടാന്‍ ഒരു അവസരം ഉണ്ടെന്ന് നാദിര്‍ഷിക്ക എന്നോട് പറയുന്നത്. നാട്ടിലെത്തിയാല്‍ ഉടന്‍ ലാല്‍ ജോസിനെ പോയി കാണണം എന്നും പറഞ്ഞിരുന്നു. അങ്ങനെ പപ്പയെയും കൂട്ടി കൊച്ചിയില്‍ പോയി ലാല്‍ ജോസ് സാറിനെ കണ്ടു.

സിനിമയില്‍ ഒരു മെലഡിയും ഒരു ഫാസ്റ്റ് നമ്പറും ആണ് പാടേണ്ടത്. ശബ്ദം അദ്ദേഹത്തിന് ഇഷ്ടമായെങ്കിലും ഞാനല്ല വിദ്യാസാഗര്‍ ആണ് തീരുമാനം എടുക്കേണ്ടത് എന്ന് പറഞ്ഞു. അങ്ങനെ ചെന്നൈയില്‍ പോയി വിദ്യാജിയുടെ മുന്നില്‍ ഒഡിഷന് ഇരുന്നു. ഈ പാട്ട് സിനിമയില്‍ വരുമോ എന്നൊന്നും ഉറപ്പില്ലായിരുന്നു. മാത്രമല്ല എന്നെക്കാള്‍ മുന്‍പ് ഈ പാട്ട് പാടാന്‍ കുറെ പേര്‍ വന്നിരുന്നു. എന്തായാലും ഇറങ്ങാന്‍ നേരം വണ്ടിക്കൂലി എന്ന പോലെ 2000 രൂപ തന്നു. ആദ്യ പ്രതിഫലത്തെ കുറിച്ച് റിമി പറഞ്ഞത് ഇങ്ങനെയായിരുന്നു.

See the source image

ഈ കാലത്തിനിടയില്‍ സമൂഹത്തിന്റെ ചിന്താരീതിയും മനോഭാവവും ഒരുപാട് മാറിയിട്ടുണ്ടെന്നാണ് റിമി പറയുന്നത്. ഇപ്പോള്‍ പാടാന്‍ വരുന്ന കുട്ടികളെ പെര്‍ഫോര്‍ ആക്കുന്നതിന് കൂടിയാണ് പരിശീലിപ്പിക്കുന്നത്. തൊണ്ണൂറ് ശതമാനം ആളുകളും കാലത്തിനൊപ്പം മാറി. എത്ര പ്രശസ്ത ആളാണെങ്കിലും ഹേറ്റേഴ്സ് ഉണ്ടാവും. ആരും ആരെയും പൂര്‍ണമായി അംഗീകരിക്കില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാന്‍ കഴിയുകയുമില്ല. എല്ലാവര്‍ക്കും വേണ്ടി ഞാന്‍ മാറിയിരുന്നെങ്കില്‍ എനിക്ക് ഇത്രയും സന്തോഷം ലഭിക്കുമായിരുന്നില്ല.

See the source image

ഗാനമേളകളിലെ റിമി ടോമിയുടെ ഇഫക്ട് എങ്ങനെയാണ് വരുന്നതെന്നും ഗായിക പറഞ്ഞിരുന്നു. ‘എന്റെ ക്യാരക്ടര്‍ എന്താണോ അതുപോലെ തന്നെ സ്റ്റേജിലും ഞാന്‍ പെരുമാറി. ആ സമയത്തൊക്കെ ഞാന്‍ ടിവി കാണാറില്ലായിരുന്നു. ആരുടെയെങ്കിലും സ്റ്റേജ് ഷോ കുത്തിയിരുന്ന് കണ്ട് പഠിച്ചതല്ല. ഞാന്‍ എങ്ങനാണോ എന്റെ സ്വഭാവം എങ്ങനെയാണോ അത് അവതരിപ്പിക്കുകയാണ് ചെയ്തത്. പാടുന്ന പാട്ടുകളുടെ സ്വഭാവം അനുസരിച്ചാണ് വേദിയില്‍ അവതരിപ്പിക്കുക എന്നും’.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick