Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പ്രണയാര്‍ദ്രമായി 'സുജൂദല്ലേ', പാടി അഭിനയിച്ച് റിമി ടോമി : പാട്ടും അഭിനയവും സൂപ്പറെന്ന് സോഷ്യൽ മീഡിയ

janmabhumi-ad

Digital Malayali Web Desk October 29, 2020, 11:45 p.m.

മി ടോമി പാടി അഭിനയിച്ച മ്യൂസിക് ആൽബം സുജൂദല്ലേ ഇപ്പോൾ വൈറലാകുകയാണ്.


മലയാളികളുടെ പ്രിയ​ഗായികയാണ് റിമി ടോമി. റിമിയുടെ പാട്ടും ന്യത്തവും കോമഡികളും പ്രേഷകർക്ക് എന്നും ഇഷ്ടമാണ്. റിമി ടോമി പാടി അഭിനയിച്ച മ്യൂസിക് ആൽബം സുജൂദല്ലേ ഇപ്പോൾ വൈറലാകുകയാണ്.

പ്രതീഷ് ജേക്കബ് ആണ് വീഡിയോയില്‍ റിമി ടോമിക്കൊപ്പം അഭിനയിക്കുന്നത്. സംഗീതത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് വീഡിയോയിലൂടെ ഇതള്‍ വിരിയുന്നത്. ഷാരോണ്‍ കെ വിപിന്റേതാണ് കണ്‍സെപ്റ്റും സംവിധാനവും.  റോണി റാഫേലാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

റിമി ടോമിയുടെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടത്. നവ്യാ നായര്‍, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങള്‍ റിമി ടോമിക്കും സംഘത്തിനും ആശംസകള്‍ നേര്‍ന്ന് ഗാനം റിലീസ് ചെയ്യുകയായിരുന്നു. നമസ്‍കാരം, പ്രണാമം എന്ന അര്‍ഥത്തിലാണ് 'സുജൂദല്ലേ' എന്ന പേര്. മ്യൂസിക് വീഡിയോയുടെ പേര് പോലെ തന്നെ മനോഹരമാണ് പാട്ടും ദൃശ്യങ്ങളും. റിമി ടോമി തന്നെ മ്യൂസിക് വീഡിയോയില്‍ നായികയായി എത്തുന്നുവെന്നതു തന്നെയാണ് പ്രത്യേകത. മലയാളികളുടെ പ്രിയ ഗാനരചയിതാവ് ബി കെ ഹരിനാരായണനാണ് 'സുജൂദല്ലേ'യുടെയും വരികള്‍ രചിച്ചിരിക്കുന്നത്. ആമോഷ് പുതിയാട്ടിൽ ആണ് മ്യൂസിക് വീഡിയോയുടെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick